തിരുവല്ല: എട്ട് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. തിരുവല്ല പുളിക്കീഴിൽ മൂന്ന് വർഷം മുമ്പുണ്ടായ കൊലപാതകത്തിലാണ് അമ്മയെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞയാഴ്ച പാലക്കാട് നാടോടിസ്ത്രീകള്‍ തമ്മിലുണ്ടായ വഴക്കിനിടയിലാണ് കുട്ടി മരിച്ചതിന്‍റെ കാരണം പുറത്തുവന്നത്. എസ്.സി പ്രമോട്ടര്‍ വഴിയാണ് പാലക്കാട് പൊലീസില്‍ ഇത്തരത്തില്‍ ഒരു വിവരം എത്തുന്നത്. 2023 ഓഗസ്റ്റ് 12 നാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തുന്നത്. കുഞ്ഞിനെ തന്‍റെ സുഹൃത്ത് ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് അമ്മ മൊഴി നല്‍കി.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞിന്‍റെ അമ്മയായ നാടോടി സ്ത്രീയെ പൊലീസ് കണ്ടെത്തുന്നത്. നാടോടിസ്ത്രീകള്‍ തമ്മിലുണ്ടായ വഴക്കിനിടയില്‍ കുട്ടിയുടെ അമ്മ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. വിവരമറിഞ്ഞ ആക്ടിവിസ്റ്റ് ഇടപെട്ടതിനെത്തുടര്‍ന്ന് മീനാക്ഷിപുരം പൊലീസ് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
തുടര്‍ന്ന് തിരുവല്ല പോലീസിന്‍റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി നാടോടി സ്ത്രീയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോഴാണ് ഈ കേസില്‍ വ്യക്തത വന്നത്. ഇതോടെയാണ് മൂന്നു വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.
ചങ്ങനാശേരിയില്‍ വെച്ച് കുട്ടിയുടെ അമ്മയും സുഹൃത്തും ശാരീരികമായി ബന്ധപ്പെടുന്നതിനിടെയാണ് കുഞ്ഞ് കരഞ്ഞത്. കരച്ചിലില്‍ പ്രകോപിതനായ സുഹൃത്ത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിന്‍റെ സഹായത്തോടെയാണ് മൃതദേഹം ഏതാണ്ട് 12 കിലോമീറ്റര്‍ അകലെ പുളിക്കീഴിലെത്തിച്ച് ചതുപ്പില്‍ കുഴിച്ചിട്ടത്. പ്രതികളായ സുഹൃത്തിനെയും സഹോദരനെയും പോലീസ് അന്വേഷിക്കുന്നുണ്ട്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: