കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ മലയാളികളും ഉണ്ടെന്ന് സൂചന. 10 പ്രവാസി തൊഴിലാളികളാണ് വിഷ മദ്യ ദുരന്തത്തിൽ മരിച്ചത്. അഹമ്മദി ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിലാണ് ദുരന്തമുണ്ടായത്. 10 വ്യത്യസ്ത സ്ഥലങ്ങളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മരണപ്പെട്ടവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നും പ്രാഥമിക പരിശോധനയില്‍ മദ്യത്തില്‍ നിന്നും വിഷബാധയേറ്റതായി സ്ഥിരീകരിച്ചതായും പ്രദേശിക പത്രം പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
പ്രാദേശികമായ നിർമിച്ച മദ്യം കഴിച്ചാണ് 10 പേര്‍ മരണപ്പെട്ടത്. നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിലരുടെ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
മരണപ്പെട്ടവരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കഴിഞ്ഞ ദിവസമാണ് കുവൈത്തിലെ നിരവധി പ്രദേശങ്ങളില്‍ നിന്നായി പ്രാദേശികമായി വ്യാജമദ്യം നിര്‍മ്മിച്ചവരെ അറസ്റ്റ് ചെയ്തത്. മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് കുവൈത്ത്. അനധികൃതമായി മദ്യം നിര്‍മ്മിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് കുവൈത്തിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍, തലസ്ഥാനത്തെ ആറ് റെസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത മദ്യ നിര്‍മ്മാണ ശാലകളുടെ ശൃംഖല തകര്‍ത്തിരുന്നു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: