കുവൈറ്റ് സിറ്റി: കുവൈറ്റിൽ നഴ്‌സുമാരായ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി സൂരജ്, ഭാര്യ എറണാകുളം സ്വദേശിനി ബിൻസി എന്നിവരാണ് മരിച്ചത്. അബ്ബാസിയയിൽ ഇവർ താമസിച്ചുരുന്ന സ്ഥലത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വഴക്കിനിടെ ദമ്പതികൾ പരസ്പരം കുത്തിയതാണെന്നാണ് കരുതുന്നത്. ഇവർ തമ്മിൽ തർക്കിക്കുന്നത് കേട്ടതായി അയൽവാസികൾ പറഞ്ഞു. കെട്ടിടത്തിന്‍റെ സെക്യൂരിറ്റി ജീവനക്കാരൻ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും കൈയിൽ കത്തിയുണ്ടായിരുന്നതായിട്ടാണ് പൊലീസ് നൽകുന്ന വിവരം.
സൂരജ് കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിൽ നഴ്‌സായി ജോലി ചെയ്‌തു വരികയായിരുന്നു. ബിൻസി കുവൈത്തിലെ പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സായിരുന്നു. രാത്രി ഷിഫ്‌റ്റ് കഴിഞ്ഞാണ് ഇരുവരും ഫ്ലാറ്റിലെത്തിയത്. ഇരുവരും ഓസ്ട്രേലിയയിലേക്ക് മാറാനുള്ള ശ്രമത്തിലായിരുന്നു. ഇതിനാൽ മക്കളെ നാട്ടിലാക്കിയിരിക്കുകയായിരുന്നു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
അമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിൽ വീണ് എട്ടു വയസുകാരൻ മരിച്ചു
കാസർകോട്: ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിലേക്ക് വീണ എട്ടു വയസുകാരൻ മരിച്ചു. കാസർകോട് വിദ്യാനഗറിലാണ് സംഭവം നടന്നത്. പാടി വെള്ളൂറടുക്ക സ്വദേശിനി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്.
ഉമ്മ ചക്ക മുറിക്കുന്നതിനിടെ സമീപത്ത് കളിച്ചുകൊണ്ടു നിന്ന കുട്ടി കത്തിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയില്‍ വെച്ചാണ് ചക്ക മുറിക്കുന്നത്. ഇതിലേക്കാണ് കുട്ടി വീണത്. ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്.
അപകടത്തെ തുടര്‍ന്ന് ആഴത്തില്‍ മുറിവേറ്റ ഷഹബാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Post A Comment: