www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആകർഷക വില; റോയൽ എൻഫീൽഡിന് വെല്ലുവിളിയായി ഹോണ്ട CB350

honda-cb350
Share it:

honda-cb350


മുംബൈ: ഇരുചക്ര വാഹനങ്ങളുടെ കാര്യത്തിൽ 350 സിസി വിഭാഗത്തിൽ രാജ്യത്തെ 80 ശതമാനം വിപണിയും കൈപ്പിടിയിലുള്ള റോയൽ എൻഫീൽഡിനോട് മത്സരിക്കാൻ ഹോണ്ട. പുതിയ ഹോണ്ട CB350 കഴിഞ്ഞ ദിവസം ഔദ്യോഗികമായി പുറത്തിറക്കിയതോടെയാണ് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ വാർത്തകളിൽ ഇടം നേടുന്നത്.

വാഹന പ്രേമികളുടെ മനസിൽ പുതിയ ഹോണ്ട CB350 വളരെ വേഗം ഇടം പിടിച്ചു കഴിഞ്ഞതായിട്ടാണ് റിപ്പോർട്ട്. നിലവില്‍ രണ്ട് വേരിയന്‍റുകളിലായി പുറത്തിറക്കിയിരിക്കുന്ന മോട്ടോര്‍സൈക്കിള്‍ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതും. 

honda-cb350


അടിസ്ഥാന മോഡലായ ഹോണ്ട സിബി 350 ഡീലക്സ് മോഡലിന്‍റെ വില 1,99,900 രൂപയാണ്. അതേസമയം ഡീലക്സ് പ്രോ മോഡലിന്‍റെ വില 2,17,800 രൂപയാണ് (എക്സ് ഷോറൂം). വിലയുടെ കാര്യത്തില്‍ എതിരാളികളെ തോല്‍പ്പിച്ചു കൊണ്ടാണ് ഹോണ്ട ഈ ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ ബിഗ്വിംങ് ഡീലര്‍ഷിപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ഈ ബൈക്ക് ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത ബൈക്കുകളുടെ വിതരണം ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. 

കമ്പനിയുടെ മുന്‍ സിബി സീരീസ് മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ CB350-ന് കമ്പനി രൂപം നല്‍കിയിരിക്കുന്നത്. മസ്‌കുലര്‍ ഇന്ധന ടാങ്ക്, സ്‌റ്റൈലിഷ് ഓള്‍-എല്‍ഇഡി ലൈറ്റിങ് സിസ്റ്റം, വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി വിങ്കറുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയുമുണ്ട്. 

honda-cb350

റെട്രോ ക്ലാസിക് ലുക്കിനൊപ്പം, പ്രഷ്യസ് റെഡ് മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്, മാറ്റ് ഡ്യൂണ്‍ ബ്രൗണ്‍എന്നിങ്ങനെ മൊത്തം അഞ്ചു നിറങ്ങളിലാണ് ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. 

ഹോണ്ട CB 350-ല്‍, കമ്പനി 348.36 സിസി ശേഷിയുള്ള സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 5500 RPM-ല്‍ 20.8 bhp കരുത്തും 3000 RPM-ല്‍ 29.4 Nm പീക്ക് ടോര്‍ക്കുമുള്ളതാണ്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പം സ്ലിപ്പും അസിസ്റ്റ് ക്ലച്ചുമുണ്ട്. ബൈക്കിന്‍റെ എക്സ്ഹോസ്റ്റ് നോട്ടിന് അതായത് സൈലന്‍സറിന്‍റെ ശബ്ദം മികച്ചതാക്കാനും കമ്പനി ശ്രമിച്ചിട്ടുണ്ട്. 

ടോപ്പ്-സ്‌പെക്ക് ഡിഎല്‍എക്‌സ് പ്രോ വേരിയന്‍റില്‍, ബ്ലൂടൂത്ത് പിന്തുണയുള്ള ഹോണ്ട സ്മാര്‍ട്ട്‌ഫോണ്‍ വോയ്‌സ് കണ്‍ട്രോള്‍ സിസ്റ്റം (എച്ച്എസ്വിസിഎസ്), ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയുള്‍പ്പെട്ടിട്ടുണ്ട്. 18 ഇഞ്ച് വീലുകളാണ് വാഹനത്തിന്. ഇതുകൂടാതെ എല്‍ഇഡി ലൈറ്റിങ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റേഷന്‍, ഡബിള്‍ ലെയര്‍ എക്സ്ഹോസ്റ്റ് തുടങ്ങിയവയും ബൈക്കിനെ കൂടുതല്‍ മികച്ചതാക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ആണ് ഇതേ മോഡലിന്‍റെ പ്രധാന എതിരാളികൾ. ഈ ബൈക്കിന് റോയല്‍ എന്‍ഫീല്‍ഡിനോട് എത്രത്തോളം മത്സരിക്കാനാകും എന്നുള്ളതാണ് നിലവിലുയരുന്ന ചോദ്യം. 

ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 യുടെ പ്രാരംഭ വില 1.93 ലക്ഷം രൂപയാണ്, അതേസമയം മുന്‍നിര വേരിയന്‍റുകള്‍ക്ക് 2.25 ലക്ഷം രൂപ വരെ വില ഉയര്‍ന്നേക്കാം. എന്തായാലും രണ്ട് ബൈക്കുകളുടെയും എഞ്ചിനുകളുടെ പവര്‍ ഔട്ട്പുട്ട് ഏതാണ്ട് തുല്യമാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p


Share it:

auto

Post A Comment: