യുവാക്കളെ ആകർഷിക്കാൻ പുതിയ യമഹയുടെ പുതിയ എഫ്‌സി- എക്‌സ്. നിരവധി ഓപ്ഷനുകളോടെയാണ് ബാക്ക് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. യാത്രകൾക്ക് ഉതകുന്ന തരത്തിലുള്ള സ്‌മാർട്ട് സംവിധാനങ്ങളാണ് ഇതിൽ പ്രധാനം.
നിയോ-റെട്രോ ഡിസൈനിൽ, ആകർഷകമായ ഫീച്ചേഴ്‌സുമായാണ് എഫ്‌സി-എക്‌സ് ക്രോസോവർ മോട്ടർ സൈക്കിൾ അവതരിപ്പിക്കുന്നത്.
ടെയിൽലാംപും യമഹ വൈ കണക്റ്റ് ആപ്പ് സൗകര്യവുമുള്ള എൽസിഡി ഇൻസ്ട്രമെന്‍റ് ക്ലസ്റ്ററാണ് പ്രധാന സവിശേഷത. ആപ് വഴി സ്‍മാർട്ട് ഫോണുമായി കണക്കറ്റ് ചെയ്യാം. നാവിഗേഷൻ, ബ്ലൂടൂത്ത് കണക്ക്റ്റിവിറ്റി, കോൾ, എസ്എംഎസ് അലർട്ട്, മൈലേജ് വിവരങ്ങൾ, അവസാനം വാഹനം പാർക്ക് ചെയ്‌ത സ്ഥലം, മാൽഫങ്ഷൻ അലർട്ട് തുടങ്ങിയവ ഇത് വഴി ലഭ്യമാകും.
ഇൻസ്ട്രമെന്‍റ് കൺസോളിന് താഴെയായി യുഎസ്ബി ചാർജിങ് പോയിന്‍റ് നൽകിയിട്ടുണ്ട്. സൈഡ് സ്റ്റാൻഡ് ഉപയോഗിച്ചിരിക്കുന്ന അവസരത്തിൽ എൻജിൻ ഓഫ് ആകും.
എൻജിൻ
ബ്രേക്കിങ് കാര്യക്ഷമമാക്കാൻ സിംഗിൾ ചാനൽ എബിഎസ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവയുണ്ട്. സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇൻജക്റ്റഡ് ബ്ലൂകോർ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 149 സിസി എൻജിന്‍റെ കരുത്ത് 12.4 പിഎസ്. ടോർക്ക് 13.3 എൻഎം. ട്രാൻസ്‌മിഷൻ 5-സ്‌പീഡ്.
കെർബ് ഭാരം 139 കിഗ്രാം. ഗ്രൗണ്ട് ക്ലിയറൻസ് 165 എംഎം. രണ്ടു വേറിയണറ്റുകൾ ലഭ്യമാകും. ബേസ് വേറിയണറ്റിന് 1,16,800 യമഹ മോട്ടർ സൈക്കിൾ കണക്റ്റ് ടെക്നോളജി ഉള്ള മോഡലിന് 1,19,800 ആണ് എക്‌സ്-ഷോറൂം വില. ഹീറോ എക്‌സ്ട്രീം 160 ആർ, അപ്പാച്ചെ ആർടിആർ 160 4 വി, ബജാജ് എൻഎസ് 160 എന്നിവയാകും നിറത്തിലെ എതിരാളികൾ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
Post A Comment: