മുംബൈ: സാധാരണക്കാർക്ക് മോഹ വിലയിൽ കാർ സ്വന്തമാക്കാൻ അവസരമൊരുക്കുകയാണ് ജാപ്പനീസ് കാർ നിർമാതാക്കളായ ഹ്യുണ്ടായി. തങ്ങളുടെ കോംമ്പാറ്റ് എസ്.യു.വി മോഡലായ എക്സ്റ്ററിലൂടെ കുറഞ്ഞ വിലയില്‍ കൂടുതല്‍ മൈലേജുള്ള വാഹനമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
1.2ലിറ്റര്‍, 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് സവിശേഷത. ഈ എഞ്ചിന്‍ 81.8 ബിഎച്ച്പി കരുത്തും 113.8 എന്‍എം ഉയര്‍ന്ന ടോര്‍ക്കും ഉൽപാദിപ്പിക്കുന്നു. സിഎന്‍ജി എഡിഷനില്‍, എഞ്ചിന്‍ 67.7 ബിഎച്ച്പി കരുത്തും 95.2 എന്‍എം ടോര്‍ക്കും നല്‍കുന്നു.
പെട്രോള്‍ വേരിയന്‍റില്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. സിഎന്‍ജി വേരിയന്‍റില്‍ മാനുവല്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്സ് ഓപ്ഷനാണ് ഉള്ളത്.
പെട്രോള്‍ വേരിയന്‍റില്‍ 19.2 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സിഎന്‍ജി വേരിയന്‍റില്‍ ഇത് അമ്പരപ്പിക്കുന്ന 27.1 കിലോമീറ്ററാണ്. ആറ് എയര്‍ബാഗുകള്‍ ഉള്‍പ്പെടെ സുരക്ഷയുടെ കാര്യത്തിലും മുന്തിയ പരിഗണനയാണ് എക്സ്റ്ററിലൂടെ ഹ്യുണ്ടായി നല്‍കിയിരിക്കുന്നത്.
Join Our Whats App group
Post A Comment: