മുംബൈ: സാധാരണക്കാർക്ക് എളുപ്പത്തിൽ സ്വന്തമാക്കാവുന്ന മാരുതി സുസുക്കി ആൾട്ടോ കെ 10 കൂടുതൽ സുരക്ഷയോടെ പുറത്തിറങ്ങുന്നു. സ്റ്റാന്‍റേർഡായി ആറ് എയർബാഗുകളാണ് വാഹനത്തിൽ സജീകരിച്ചിരിക്കുന്നത്.
താങ്ങാനാവുന്ന വിലയ്ക്കും ഇന്ധനക്ഷമതയ്ക്കും പേരുകേട്ട ആള്‍ട്ടോ കെ10, ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മുന്‍വശത്തെ എയര്‍ബാഗുകള്‍, സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്ര സുരക്ഷാ പാക്കേജുമായാണ് വരുന്നത്.
ഉപഭോക്താക്കള്‍ക്ക് സുരക്ഷാ മുന്‍ഗണന നല്‍കുന്നതിനാണ് പുതിയ മാറ്റം. മികച്ച ഇന്ധനക്ഷമത നല്‍കുന്ന 1.0 ലിറ്റര്‍ കെ-സീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിനാണ് ആള്‍ട്ടോ കെ10-ന് കരുത്ത് പകരുന്നത്.
പെട്രോള്‍ വേരിയന്‍റില്‍ 24.90 കിലോമീറ്റര്‍/ലിറ്ററും സിഎന്‍ജി വേരിയന്‍റില്‍ 33.40 കിലോമീറ്റര്‍/കിലോഗ്രാമും മൈലേജ് നല്‍കുന്ന ഈ കാര്‍, സാധാരണക്കാർക്ക് തങ്ങളുടെ ബജറ്റിൽ ഉപയോഗിക്കാൻ സാധിക്കും.
മികച്ച ഇന്ധനക്ഷമത നല്‍കുന്ന 1.0 ലിറ്റര്‍ കെ-സീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിനാണ് ആള്‍ട്ടോ കെ10-ന് കരുത്ത് പകരുന്നത്.
ആറ് എയർബാഗുകൾ കൂടി ചേർത്തതോടെ, വേരിയന്റിനെ ആശ്രയിച്ച് 6,000 രൂപ മുതൽ 16,000 രൂപ വരെ വില വർധനവുണ്ടായി.
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: