മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവംബര്‍ 25 നാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഈ വര്‍ഷം ആദ്യം ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് പ്രൊഡക്ഷന്‍-റെഡി പതിപ്പ് പ്രദര്‍ശിപ്പിച്ചത്.
ഇതുവരെ പുതിയ എസ് യുവിയുടെ ഇന്‍റീരിയര്‍ കമ്പനി രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ പുറത്തുവന്ന പുതിയ വിവരങ്ങള്‍ അനുസരിച്ച് മഹീന്ദ്ര XEV 9e യ്ക്ക് സമാനമായി ടാറ്റയുടെ ആദ്യത്തെ മൂന്ന്-സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡ് ലേഔട്ട് സിയറയില്‍ ഉള്‍പ്പെടുത്തും.
കൂടാതെ എസി കണ്‍ട്രോളുകള്‍ക്കുള്ള ടച്ച് പാനല്‍, പനോരമിക് ഗ്ലാസ് റൂഫ്, 360-ഡിഗ്രി കാമറ, പവര്‍ഡ്, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ADAS സ്യൂട്ട് എന്നിവ ഉള്‍ക്കൊള്ളുന്ന സാങ്കേതികവിദ്യയില്‍ സമ്പന്നമായ ഒരു കാബിന്‍ അനുഭവം എസ്യുവി വാഗ്ദാനം ചെയ്യും. പുതിയ, തിളക്കമുള്ള ലോഗോയോട് കൂടിയ പുതിയ സ്റ്റിയറിങ് വീലാണ് മറ്റൊരു പ്രത്യേകത.
തുടക്കത്തില്‍ സിയറയുടെ ഇവി പതിപ്പ് പുറത്തിറക്കാനാണ് ടാറ്റ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പുതിയ അപ്ഡേഷന്‍ അനുസരിച്ച് സിയറയുടെ ഐസിഇ വേരിയന്‍റ് ആണ് കമ്പനി ആദ്യം പുറത്തിറക്കുക. ഡീസല്‍ പവര്‍ട്രെയിനുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന സഫാരി, ഹാരിയര്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, ടാറ്റ സിയറ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.
Join Our Whats App group
 
 
 
 
 
 
 

 
Post A Comment: