മുംബൈ: അതിശയിപ്പിക്കുന്ന വിലയിൽ ആകർഷകമായ നിറങ്ങളിൽ ചേതക് ഇലക്‌ട്രിക് സ്കൂട്ടറിന്‍റെ ബജറ്റ് വേരിയന്‍റുമായി ബജാജ് ഓട്ടോ. ചേതക് 2901 എന്നു പേരിട്ടിരിക്കുന്ന സ്കൂട്ടർ ചുവപ്പ്, വെള്ള, കറുപ്പ്, ലൈം യെല്ലോ, അസൂര്‍ ബ്ലൂ എന്നീ അഞ്ച് പുതിയ കളര്‍ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.
യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ വേരിയന്‍റ് പുറത്തിറക്കിയിരിക്കുന്നത്. ഫുള്‍ മെറ്റല്‍ ബോഡിയാണ് ബജാജ് ചേതക് 2901ന്‍റെ സവിശേഷത. 95,998 രൂപയാണ് (എക്‌സ്-ഷോറൂം) വില.
അര്‍ബന്‍ വേരിയന്‍റിന്‍റെ അതേ കളര്‍ എല്‍സിഡി ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്ററുമായാണ് ചേതക് 2901 എത്തുന്നത്. ബജാജ് ചേതക് 2901-ല്‍ 2.9kWh ബാറ്ററി പായ്ക്കുണ്ട്, ഇത് 123 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇതിന് 63 കിലോമീറ്റര്‍ വേഗതയാണ് അവകാശപ്പെടുന്നത്.
പൂണമായി ചാര്‍ജ് ചെയ്യാന്‍ ആറ് മണിക്കൂര്‍ എടുക്കും (ക്ലെയിം ചെയ്തത്). കൂടാതെ, 2901, അര്‍ബേന്‍ പോലെ, പ്രീമിയം വേരിയന്‍റിനെപ്പോലെ ഓണ്‍-ബോര്‍ഡ് ചാര്‍ജറിനു പകരം ഓഫ്-ബോര്‍ഡ് ചാര്‍ജറുമായി വരുന്നു.
Join Our Whats App group
Post A Comment: