കിരൺ റാത്തോർ.... മലയാളി ഒരു കാലത്ത് ഗൂഗിളിൽ തിരഞ്ഞ ഇഷ്ട താരം. മോഹൻലാൽ കഥാപാത്രമായ കാശിനാഥന്‍റെ പ്രിയ സഖി, ഗ്യാപ് എന്നു വിളിച്ച് കൂട്ടുകാരും വിളിച്ചിരുന്ന സുന്ദരി.. നാല് സിനിമകളിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ കിരൺ റാത്തോർ ഇപ്പോൾ എവിടെയാണെന്ന് അധികമാർക്കും പിടിയില്ല.
വർഷങ്ങളായി സിനിമയിൽ നിന്നും അകന്നു നിൽക്കുന്ന കിരൺ പക്ഷേ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടേറിയ താരമാണ്. മീനാക്ഷിയെന്ന കഥാപാത്രമായിട്ടാണ് മോഹൻലാലിന്‍റെ നായികയായി നടി മലയാളത്തിൽ ശ്രദ്ധ നേടുന്നത്.
ക്യാപ്റ്റന്‍ രാജുവിന്‍റെ പെങ്ങളുടെ വേഷമാണ് ആ സിനിമയില്‍ കിരണ്‍ കൈകാര്യം ചെയ്തത്. പൊലീസുകാരന്‍ ചേട്ടന്‍റെ കൂട്ടുകാരനും, വീരശൂര പരാക്രമിയുമായ കാശിയെ അയാള്‍ പോലുമറിയാതെ പ്രണയിക്കുന്ന, ഇടയ്ക്കിടെ അയാളെ ഒന്ന് ഇളക്കാന്‍ ശ്രമിക്കുന്ന അദൃശ്യയായ സുന്ദരി.
പിന്നെ ചേട്ടനൊപ്പം, കാശിനാഥനെ കാണാന്‍ നേരിട്ടെത്തി, വിവാഹമാലോചിക്കുന്ന കുറുമ്പി പെണ്ണ്. മലയാളി ലുക്ക് ഇല്ലായിരുന്നു എങ്കിലും, മീനാക്ഷി എന്ന കഥാപാത്രമായി കിരണ്‍ മികച്ച നിലയില്‍ പ്രകടനം കാഴ്ചവച്ചു.
ജനനം ഉത്തരേന്ത്യയിലാണെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളാണ് കിരണ്‍ റാത്തോറിനെ സിനിമാ ലോകത്തിനു പരിചിതയാക്കിയത്. മലയാളത്തില്‍ "താണ്ഡവം' എന്ന ചിത്രം കൊണ്ട് അവസാനിച്ചില്ല കിരണിന്‍റെ സിനിമാ ലോകത്തെ പടയോട്ടം. മായക്കാഴ്ച, മനുഷ്യമൃഗം, ഡബിള്‍സ് തുടങ്ങിയ സിനിമകളിലും കിരണ്‍ റാത്തോര്‍ അഭിനയിച്ചു.
എന്നാല്‍, 2016നു ശേഷം കിരണ്‍ റാത്തോര്‍ വേഷമിട്ട ഒരു സിനിമയും ഏതൊരു ഭാഷയിലും പുറത്തുവന്നില്ല. ഇപ്പോള്‍ താരത്തിന് 44 വയസ് പ്രായമുണ്ട്. 2001ല്‍ ഹിന്ദി ഭാഷയില്‍ "യാദീന്‍' എന്ന സിനിമയിലൂടെയാണ് കിരണിന്‍റെ സിനിമാ പ്രവേശം.
സുഭാഷ് ഗായ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഋതിക് റോഷനും കരീന കപൂര്‍ ഖാനുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. എന്നാല്‍, കരിയറിന്‍റെ അവസാനം കിരണിനു എടുത്തുപറയത്തക്ക ചിത്രങ്ങള്‍ ഏതും തന്നെ ലഭിച്ചില്ല എന്നതാണ് വാസ്തവം.
സിനിമാ ലോകത്തു നിന്നും മാറിയതോടെ കിരൺ ആരംഭിച്ച ഇൻസ്റ്റഗ്രാം പേജാണ് ഇപ്പോൾ ഹിറ്റ്. ഇന്‍സ്റ്റഗ്രാം പേജിലെ കണ്ടന്‍റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.
എല്ലാത്തിലും ഹോട്ട് ലുക്കിലാണ് കിരണിനെ കാണാന്‍ കഴിയുക. ചിത്രങ്ങളും വീഡിയോകളും ഇവിടെ കാണാം. എല്ലാത്തിലും അത്യന്തം ഗ്ലാമറസായാണ് കിരണിനെ കാണാന്‍ സാധിക്കുന്നത്. 2016ലാണ് ഇവര്‍ ഏറ്റവും അവസാനമായി ഒരു സിനിമയില്‍ അഭിനയിച്ചത്. അതിനു ശേഷം സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു വന്നതും കിരണ്‍ റാത്തോര്‍ എന്ന രാജസ്ഥാന്‍ സ്വദേശിനിക്ക് തിരിച്ചടിയായി മാറി
2022ലാണ് കിരണ്‍ ഒരു സബ്സ്‌ക്രിപ്ഷന്‍ സേവന ആപ്പ് ആരംഭിച്ചത്. കിരണ്‍ റാത്തോര്‍ ആപ്പ് എന്നാണ് പേര്. ഇതില്‍ അവര്‍ക്ക് ഒരുപാട് ഫോളോവേഴ്സുമുണ്ട്. ഇതിനിടെ വനിതാ വിജയകുമാര്‍ അവതരിപ്പിക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന സിനിമയിലൂടെ കിരണ്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരികയാണെന്നും റിപ്പോർട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
മാറിടത്തിൽ കടന്നു പിടിച്ചു; പൂജാരിക്കെതിരെ നടി
ക്വാലലംപൂർ: മലേഷ്യയിലെ ക്ഷേത്രത്തിൽ പൂജാരിയിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ വംശജയായ നടി. നടിയും മോഡലുമായ ലിഷാല്ലിനി കണാരനാണ് തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ഇന്ത്യക്കാരനായ പൂജാരിയാണ് തന്നോട് മോശമായി പെരുമാറിയതെന്നും ഇവർ പറയുന്നു. 2021ൽ മിസ് ഗ്രാൻഡ് മലേഷ്യയായിരുന്നു ലിഷാല്ലിനി. ഇന്ത്യയിൽ നിന്നുള്ള പുണ്യജലമാണെന്നു പറഞ്ഞ് തന്‍റെ ദേഹത്ത് വെള്ളം തളിച്ചതിനു പിന്നാലെ പൂജാതി തന്നെ കയറി പിടിക്കുകയായിരുന്നു.
സാധാരണ അമ്മയ്ക്കൊപ്പമാണ് ക്ഷേത്രത്തിൽ പോകാറുള്ളത്. ജൂൺ 21ന് ഞാൻ ഒറ്റയ്ക്ക് പോയപ്പോഴാണ് ക്ഷേത്ര പൂജാരിയിൽനിന്ന് മോശം അനുഭവം ഉണ്ടായത്. ഇന്ത്യയിൽനിന്ന് പ്രത്യേകമായി പൂജിച്ച ജലം നൽകാമെന്നു പറഞ്ഞ് എന്നെ ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി.
തുടർന്ന് ജലം ശരീരത്ത് തുടർച്ചയായി തളിച്ചതിനു ശേഷം വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടു. ഞാൻ അത് നിഷേധിച്ചപ്പോൾ ഇതൊക്കെ നിനക്കു വേണ്ടിയാണ് ചെയ്യുന്നതെന്നു പറഞ്ഞ് വസ്ത്രത്തിനുള്ളിൽ കയ്യിട്ടു മാറിടത്തിൽ സ്പർശിച്ചു. പെട്ടെന്ന് ഞെട്ടിപ്പോയ തനിക്ക് സ്വബോധം വീണ്ടെടുക്കാൻ കുറച്ചു സമയം വേണ്ടി വന്നെന്നും സ്വബോധം വീണ്ടെടുത്തപ്പോൾ ഞാൻ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും നടിയുടെ വെളിപ്പെടുത്തലിൽ ഉണ്ട്.
ആ സംഭവത്തിനു ശേഷം ദിവസങ്ങളോളം അതിനെ കുറിച്ചോർത്ത് രാത്രി ഞെട്ടി എഴുന്നേറ്റെന്നും ഇന്നും അതിൽനിന്ന് മോചിതയായിട്ടില്ലെന്നും അവർ പറയുന്നു. അമ്മ ഇന്ത്യയിൽ പോയപ്പോഴാണ് സംഭവം നടന്നത്.
അമ്മ തിരികെ വന്നതിനു ശേഷം കാര്യങ്ങൾ വീട്ടുകാരെ അറിയിച്ച് പരാതി നൽകിയെങ്കിലും ഇതു പുറത്തറിഞ്ഞാൽ നിങ്ങൾക്കു തന്നെയാണ് പ്രശ്‌നമെന്നാണ് പറഞ്ഞ് പൊലീസ് കേസ് ഒഴിവാക്കാനാണ് നോക്കിയതെന്നും നടി പറഞ്ഞു.
പൊലീസുമായി ക്ഷേത്രത്തിൽ എത്തിയെങ്കിലും അപ്പോഴേക്കും അയാളെ സമാനമായ മറ്റൊരു സംഭവത്തിൽ ക്ഷേത്രത്തിൽനിന്ന് പുറത്താക്കിയിരുന്നു. ക്ഷേത്ര ഭാരവാഹികൾ ഈ വിഷയം പുറത്തറിയാതിരിക്കാൻ നോക്കിയതിനാൽ അയാൾക്ക് യാതൊരു ശിക്ഷയും നൽകാതെ പറഞ്ഞുവിടുകയായിരുന്നെന്നും അവർ പറഞ്ഞു.
അതേസമയം, കുറ്റാരോപിതനായ പൂജാരി ക്ഷേത്രത്തിൽ താൽക്കാലികമായി ജോലി ചെയ്‌തിരുന്ന ഇന്ത്യക്കാരനാണെന്നും സ്‌ഥിര പൂജാരി തിരികെ വന്നപ്പോൾ അയാൾ പോയെന്നുമാണ് പൊലീസ് അറിയിച്ചത്.
Post A Comment: