www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1583) Mostreaded (1510) Idukki (1501) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ പുതിയ ശ്രേണി പുറത്തിറക്കി ഒല

ഒല എസ്1 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ശ്രേണിയാണ് പുറത്തിറക്കിയിരിക്കുന്നത്.
Share it:

ola-announces-new-electric-scooters


മുംബൈ: ഇലക്‌ട്രിക് സ്കൂട്ടറുകളുടെ ശ്രേണി പുറത്തിറക്കി ഒല ഇലക്‌ട്രിക്. ഒല എസ്1 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ശ്രേണിയാണ് പുറത്തിറക്കിയിരിക്കുന്നത്. 4kWh ബാറ്ററി പാക്കില്‍ S1 X ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ് പുറത്തിറക്കിയത്. ഒല S1 X ഇ-സ്‌കൂട്ടര്‍ ഇപ്പോള്‍ 2kWh, 3kWh, 4kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ്. 

യഥാക്രമം 79,999 രൂപ, 89,999 രൂപ, 1.10 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്‌സ്-ഷോറൂം വില. പുതിയ മോഡലുകള്‍ ഉള്‍പ്പടെ മൊത്തം ആറ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനിയുടെ ലൈനപ്പിലുള്ളത്.

4kWh ബാറ്ററി പായ്ക്ക് ഉള്ള ഒല S1 X ഒറ്റ ചാര്‍ജില്‍ 190 കിമി വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ഇത് ടോപ്പ്-സ്‌പെക്ക് ജെന്‍-2 എസ്1 പ്രോയേക്കാള്‍ അഞ്ച് കിലോമീറ്റര്‍ കുറവാണ്. ബാറ്ററി പൂർണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം ആറ് മണിക്കൂറും 30 മിനിറ്റും എടുക്കും. 

വലിയ ബാറ്ററി പാക്ക് ഒഴികെ, ഒല S1 X ചെറിയ ബാറ്ററി പായ്ക്ക് ഉള്ള നിലവിലുള്ള മോഡലിന് സമാനമാണ്. ഇപ്പോള്‍ ഇതിന്റെ ഭാരം 112 കിലോഗ്രാം ആണ്. ഇത് 3kWh ബാറ്ററി പായ്ക്ക് ഉള്ള S1 X-നേക്കാള്‍ നാല് കിലോഗ്രാം കൂടുതലാണ്.

അധിക ചാര്‍ജുകളില്ലാതെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 8 വര്‍ഷം/80,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് ബാറ്ററി വാറന്‍റിയും ഓല വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് വെറും 4,999 രൂപയ്ക്ക് ഒരു ലക്ഷം കിലോമീറ്റര്‍ വിപുലീകൃത വാറന്‍റിയും 12,999 രൂപയ്ക്ക് 1.25 ലക്ഷം കിലോമീറ്ററും തിരഞ്ഞെടുക്കാം.

ഓല തങ്ങളുടെ സര്‍വീസ് സെന്‍റര്‍ 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ഏപ്രിലോടെ രാജ്യത്തുടനീളം 600 സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സര്‍വീസ് സെന്‍ററുകള്‍ മാത്രമല്ല, ഓല ഇലക്ട്രിക്ക് തങ്ങളുടെ പബ്ലിക് ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് നിലവിലുള്ള 1000 ചാര്‍ജറുകളില്‍ നിന്ന് 2024 ജൂണോടെ 10,000 ആയി ഉയര്‍ത്താനും പദ്ധതിയിടുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz


Share it:

auto

Post A Comment: