ഇടുക്കി: കുടുംബ വഴക്കിനിടെ യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തിക്കൊലപ്പെടുത്തി. പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ ബുധനാഴ്ച്ച രാത്രി ഏഴോടെയാണ് സംഭവമുണ്ടായത്. സംഭവത്തിൽ ഗ്ലെന്‍ മേരി എസ്റ്റേറ്റിൽ താമസിക്കുന്ന പ്രിൻസ് (40 ) ആണ് പൊലീസ് പിടിയിലായത്.
ഇയാളുടെ ഭാര്യ പ്രിയങ്ക (34), ഭാര്യയുടെ മാതാവ് നേസം (വസന്ത -60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യാ പിതാവ് ഇസ്രവേലിനും കുത്തേറ്റിട്ടുണ്ട്. ഇയാൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
മദ്യലഹരിയിലാണ് പ്രിൻസ് ക്രൂരകൃത്യം ചെയ്തതെന്നാണ് വിവരം. ഇന്നലെ വൈകിട്ട് കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യ പ്രിയങ്കയെയാണ് ഇയാൾ ആദ്യം ആക്രമിച്ചത്. ഇതിനിടെ തടസം നിന്ന നേസത്തിനെയും ഇസ്രവേലിനെയും കുത്തി വീഴ്ത്തി. പ്രിയങ്കയും നേസവും തൽക്ഷണം മരിച്ചതായിട്ടാണ് വിവരം.
Join Our Whats App group

Post A Comment: