കൊച്ചി: പ്ലൈവുഡ് ഫാക്റ്ററിയിലെ യന്ത്രത്തിൽ കുടുങ്ങി നാല് വയസുകാരൻ മരിച്ചു. മൂടിക്കല്‍ വെട്ടിക്കാട്ടുകുന്നിലെ ആമസോണ്‍ പ്ലൈവുഡ് കമ്പനിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം.
ബംഗാള്‍ സ്വദേശികളായ നൂര്‍ ജമാല്‍ ഷെയ്ഖ് - നൂറിമ ഖാത്തൂന് ദമ്പതികളുടെ മകന് മെറാജ് ഷെയ്ഖ് ആണ് മരിച്ചത്. മാതാപിതാക്കള്‍ കമ്പനിയിലെ തൊഴിലാളികളാണ്.
ഇവര്‍ക്കൊപ്പം വന്ന കുട്ടി വിനീര്‍ ഉണക്കൂന്ന ഡയറിന്റെ കണ്‍വെയര്‍ ബെല്‍റ്റില്‍ അബദ്ധത്തില്‍ കുടുങ്ങുകയായിരുന്നു. തല ഉടലില്‍ നിന്ന് വേര്‍പ്പെട്ട നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി താലൂക്ക് മോര്‍ച്ചറിയിലേക്ക് മാറ്റി.
Join Our Whats App group
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

Post A Comment: