www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2060) Idukki (1977) Mostreaded (1617) Crime (1528) National (1269) Entertainment (862) world (453) Viral (450) Video (363) Health (213) Gallery (163) mollywood (161) Gulf (147) sports (144) Trending (109) business (104) bollywood (90) Science (80) Food (53) Travel (44) kollywood (39) Gossip (38) Tech (37) editorial (36) auto (31) featured (27) Sex (25) Beauty (21) hollywood (19) Fashion (15) shortfilm (15) trailer (14) review (13) music (9) Troll (8) Fitness (7) Story (6) home and decor (6) boxoffice (2)

നവജാത ശിശുവിനെ കൊലപ്പെടുത്തി; 21 കാരിയും കാമുകനും അറസ്റ്റിൽ

Share it:



ഗാന്ധിനഗർ: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയാണ് കമുകനിൽ നിന്നും ഗർഭം ധരിച്ച് പ്രസവിച്ചത്.

കുഞ്ഞ് ഉണ്ടായയുടനെ യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. ദേഹ്ഗാം താലൂക്കിലെ അംഗുതല ഗ്രാമത്തിലാണ് സംഭവം. 21 വയസുള്ള കൽപ്പന സോളങ്കി, 32 വയസുള്ള കാമുകൻ കാൽജി സോളങ്കി എന്നിവരാണ് അറസ്റ്റിലായത്. കൽപ്പന അഞ്ച് വർഷം മുമ്പാണ് വിവാഹിതയായത്.

ഒരു വർഷത്തിലധികമായി ഭർത്താവിന്‍റെ വീട്ടിൽ പോയിട്ടില്ല. ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. ഈ കാലയളവിലാണ് കാൽജിയുമായി ബന്ധം ഉണ്ടായത്. ഈ ബന്ധത്തിലാണ് കൽപ്പന ഗർഭിണിയായത്. ഗർഭം കുടുംബത്തിൽ നിന്ന് മറച്ചുവെച്ചിരുന്നു. ഗർഭം അലസിപ്പിക്കാൻ കാൽജി നൽകിയ മരുന്നുകൾ ഫലിച്ചില്ലെന്നും പൊലീസ് പറയുന്നു.

നവംബർ 14 രാത്രിയാണ് കൽപ്പനയ്ക്ക് പ്രസവവേദന വന്നത്. അടുത്തുള്ള മേച്ചിൽ സ്ഥലത്താണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് കുഞ്ഞിനെ കാൽജിയെ ഏൽപ്പിച്ചു. കാൽജി കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കുഴിയിൽ ഉപേക്ഷിച്ചെന്നാണ് പൊലീസ് കേസ്. 

പിന്നീട് നാട്ടുകാർ കുഞ്ഞിനെ കണ്ടെത്തി ഗാന്ധിനഗർ സിവിൽ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയ്ക്കിടെ കുഞ്ഞ് മരിച്ചു. പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞ് കഴുത്ത് ഞെരിക്കപ്പെട്ടാണ് മരിച്ചതെന്ന് കണ്ടെത്തി. തുടർന്ന് ദേഹ്ഗാം പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. കൊലപാതകം, കുഞ്ഞിനെ ഉപേക്ഷിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light