ലക്‌നൗ: ഭാര്യയെ സന്തോഷിപ്പിക്കാൻ അമിതമായി വയാഗ്ര കഴിച്ച നവവരൻ ആശുപത്രിയിൽ. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം ഉണ്ടായത്. സുഹൃത്തുക്കളുടെ നിർദേശപ്രകാരമാണ് യുവാവ് അമിതമായി വയാഗ്ര കഴിച്ചത്. ഡോസ് കൂടി പോയതോടെ യുവാവിന്‍റെ ലൈംഗികാവയവും സാധാരണ നിലയിൽ ആകാതായി. ഒടുക്കം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചികിത്സ നല്‍കിയെങ്കിലും ഏറെക്കാലം ഈ അവസ്ഥയില്‍ തന്നെ തുടരേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സുഹൃത്തുക്കളുടെ ഉപദേശമാണ് യുവാവിന് വിനയായത്. ഡോക്ടര്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ അളവില്‍ സുഹൃത്തുക്കള്‍ നിര്‍ദേശിച്ച പ്രകാരം പ്രതിദിനം 200 മില്ലി മരുന്ന് കഴിച്ചു തുടങ്ങി. 50 മില്ലി കഴിക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം. മരുന്ന് അമിതമായി കഴിച്ചതോടെ 20 ദിവസം കഴിഞ്ഞിട്ടും ലൈംഗികാവയവം സാധാരണ നിലയിലായില്ല. ഒടുവില്‍ ഭാര്യ യുവാവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി. ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് തിരിച്ചെത്തിയെങ്കിലും ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌തോടെ വീണ്ടും മടങ്ങി.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
ശസ്ത്രക്രിയ വിജയകരമായെങ്കിലും ഏറെക്കാലം ഉദ്ധരിച്ച അവസ്ഥയിലായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. യുവാവിന് കുട്ടികളുണ്ടാകുമെങ്കിലും ഉദ്ധരിച്ച അവസ്ഥയില്‍ തുടരേണ്ടിവരും. യുവാവിന് ഉടന്‍ തന്നെ സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവ്
കൊൽക്കത്ത: സർക്കാർ ജോലിയിൽ പ്രവേശിച്ച ഭാര്യയുടെ കൈപ്പത്തി ഭർത്താവ് വെട്ടിമാറ്റി. പശ്ചിമബംഗാളിലെ ഈസ്റ്റ് ബുർധ്വാൻ ജില്ലയിൽ കേതുഗ്രാമിലാണ് സംഭവം നടന്നത്. ഷേർ മുഹമ്മദ് എന്നയാളാണ് ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റിയത്. ഭാര്യക്ക് സർക്കാർ ജോലി ലഭിച്ചതിലുള്ള അസൂയയും അപകർഷതാ ബോധവും കൊണ്ടാണ് ക്രൂരത കാട്ടിയതെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ ഭാര്യ രേണു ഖാത്തൂന് ആരോഗ്യ വകുപ്പിൽ നഴ്‌സ് ആയാണ് ജോലി ലഭിച്ചത്. ജോലിക്ക് പോകരുതെന്ന് ഷേർ മുഹമ്മദ് ഭാര്യയോട് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വഴക്കുമുണ്ടായി.
എന്നാൽ ജോലി ഉപേക്ഷിക്കാൻ രേണു തയാറായില്ല. തുടർന്നുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്. കൈപ്പത്തി വെട്ടിമാറ്റിയ ശേഷം ബോധം പോയ രേണുവിനെ ആശുപത്രിയിൽ എത്തിച്ചിട്ട് ഇയാൾ സ്ഥലം വിട്ടു. ആശുപത്രിയിലേക്ക് പോകവെ ഇയാൾ ബോധപൂർവം കൈപ്പത്തിയുടെ വെട്ടിമാറ്റിയ ഭാഗം എടുത്തില്ലെന്നും ഇത് തുന്നിച്ചേർക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണെന്നുമാണ് പൊലീസ് നിഗമനം. സർക്കാർ ജോലി ലഭിച്ചതോടെ ഭാര്യ തന്നെ ഉപേക്ഷിച്ച് പോകുമോയെന്ന ഭയവും ഇയാൾക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
Post A Comment: