www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1776) Idukki (1739) Mostreaded (1611) Crime (1362) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)
Sex

ശീഘ്ര സ്‌ഖലനത്തെ നേരിടാൻ ഈ മാർഗങ്ങൾ

premature ejaculation
Share it:

premature ejaculation


പരസ്‌പരം ആസ്വദിക്കാൻ കഴിയുമ്പോഴാണ് ലൈംഗിക ബന്ധം കൂടുതൽ സന്തോഷമുള്ളതാകുന്നത്. എന്നാൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പലപ്പോഴും പങ്കാളിയെ തൃപ്‌തിപെടുത്താൻ കഴിയാതെ വരാറുണ്ട്. പുരുഷൻമാരിൽ കണ്ടുവരുന്ന ശീഘ്രസ്ഖലനം തന്നെയാണ് ഇതിൽ പ്രധാന വില്ലൻ. സ്ത്രീ ലൈംഗികമായി ഉണരുന്നതിനു മുമ്പേ പുരുഷനു സ്ഖലനം സംഭവിക്കുന്നതിനെയാണ് ശ്രീഘ്ര സ്ഖലനം എന്നു വിളിക്കുന്നത്. എന്നാൽ അമിതോത്സാഹം കൊണ്ടുള്ള ഈ സാഹചര്യം ഒഴിവാക്കാനുള്ള ചില മാർഗങ്ങൾ നിർദേശിക്കുകയാണ് ഡോ. പാം സ്പർ എന്ന വിദഗ്ദൻ.  

അമിതോത്സാഹം കുറക്കാം

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ പുരുഷൻമാർ അമിതോത്സാഹം കുറക്കുന്നത് ശീഘ്രസ്ഘലനത്തെ നേരിടാൻ സഹായകമാണ്. ഇണയോടെ സൗമ്യമായി ഇടപെടാൻ ശ്രമിക്കണം. ശാന്തമായ മനസോടെ വേണം ലൈംഗിക ബന്ധത്തിലേക്ക് കടക്കാൻ. 

premature ejaculation


ഇണയെ മനസിലാക്കാം

പലപ്പോഴും പുരുഷൻമാർ സ്ത്രീകളുടെ ലൈംഗിക താൽപര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കാറില്ല. സ്ത്രീയെ ഉത്തേജിപ്പിക്കാൻ ശ്രമിക്കാതെ സ്വന്തം സംതൃപ്‌തി തേടുന്നവാണ് പുരുഷൻമാരിൽ പലരും. എന്നാൽ പങ്കാളിയുടെ ഇഷ്ടങ്ങൾ മനസിലാക്കി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ശീഘ്രസ്ഘനത്തിനും പരിഹാരമാകും. 

നിശ്ചിത സമയത്തിനു മുമ്പുള്ള സ്വയം ഭോഗം

ശീഘ്രസ്ഘലനം ഒഴിവാക്കാൻ നിർദേശിക്കുന്ന മറ്റൊരു കാര്യം നിശ്ചിത സമയത്തിനു മുമ്പുള്ള സ്വയം ഭോഗമാണ്. അമിത ലൈംഗികാവേശമുള്ള പുരുഷൻമാർക്കാണ് ഇത്തരം ഒരു മാർഗം നിർദേശിക്കുന്നത്. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനു മൂന്ന് മണിക്കൂറോളം മുമ്പ് സ്വയം ഭോഗം ചെയ്യുന്നത് ശീഘ്ര സ്ഖലനം ഉണ്ടാകാതിരിക്കാൻ സഹായകമാണ്. ഇതോടെ അമിത ഉത്തേജനം കുറയുകയും പതിയെ പതിയെ ലൈംഗിക ബന്ധം ആസ്വദിക്കുന്നതിലേക്ക് എത്തിച്ചേരുകയും ചെയ്യും.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു 

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളത്.

സംസ്ഥാനത്ത് ഇതുവരെ കിട്ടിയത് ദുർബലമായ കാലവർഷമാണ്. കാലവർഷത്തിൽ 61 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണ ഇതേവരെ രേഖപ്പെടുത്തിയിട്ടുള്ളത്. കാസർകോട്, പാലക്കാട് ജില്ലകളിൽ മഴയുടെ അളവിൽ 85 ശതമാനം കുറവാണുണ്ടായത്. അടുത്തയാഴ്ചയോടെ സ്ഥിതി മെച്ചപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. 

182. 2 മില്ലി മീറ്റർ മഴ കിട്ടേണ്ടിടത്ത് ലഭിച്ചത് 71.5 മില്ലീമീറ്റർ. ഒമ്പത് ജില്ലകളിൽ മഴയുടെ അളവ് തീരെ കുറവ്. 27 ശതമാനം കുറവ് മഴ കിട്ടിയ പത്തനംതിട്ടയാണ് കൂട്ടത്തിൽ ഭേദം. ഇത്തവണ പ്രതീക്ഷിച്ചതിലും രണ്ട് ദിവസം നേരത്തേ കാലവർഷമെത്തിയെങ്കിലും കരയിലേക്ക് എത്താൻ മഴ മേഘങ്ങൾ മടിക്കുന്നതാണ് മഴ കുറയാൻ കാരണം. പടിഞ്ഞാറൻ കാറ്റ് ദുർബലമായതിനാൽ തുടർച്ചയായി മഴമേഘങ്ങൾ കരയിലേക്ക് എത്തുന്നില്ല. 

Share it:

Sex

Post A Comment: