ബീജിങ്: കളിപ്പാട്ട വിപണിയിൽ ലോകത്തെ തന്നെ അമ്പരപ്പിച്ച ചൈന സെക്‌സ് ഡോൾ നിർമാണത്തിലും വൻ കുതിപ്പിലേക്ക്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുറത്തിറക്കിയിരിക്കുന്ന സെക്‌സ് ഡോളുകളാണ് യൂറോപ്യൻ രാജ്യങ്ങളിൽ അടക്കം വൻ തോതിൽവിറ്റുപോകുന്നത്.
ഇതോടെ ചൈനയിലെ ഫാക്റ്ററികളിൽ ഇവയുടെ ഉൽപ്പാദനം വർധിപ്പിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 3,000 യുഎസ് ഡോളര്‍ (2,57,498.35 ഇന്ത്യന്‍ രൂപ) വരെയാണ് ഇതിന്‍റെ വില. ചൈനയിലെ മുന്‍നിര നിർമാതാക്കളില്‍ ഒന്നായ WMDoll, ഈ വര്‍ഷത്തെ വില്‍പ്പനയില്‍ 30ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
പങ്കാളികളെ കണ്ടെത്താന്‍ കഴിയാത്ത പുരുഷന്മാരാണ് പാവകള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന ഈ പാവകള്‍, മനുഷ്യരെപ്പോലെ പ്രതികരണശേഷിയുള്ളതാണെന്നാണ് WMDoll ന്‍റെ സിഇഒ ലിയു ജിയാങ്സിയ സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
നേരത്തെ ഇറക്കിയിരുന്ന 'സെക്‌സ് ഡോളു'കളില്‍ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത് ഇവയുടെ മെറ്റാബോക്‌സ് ബ്രെയിനാണ്. ഇവ ചാറ്റ്ജിപിടിക്ക് സമാനമായി പ്രവര്‍ത്തിക്കുന്നു.
ലവ് ഡോള്‍സ് എന്ന് വിളിക്കപ്പെടുന്ന ഈ പാവകള്‍ പ്രത്യേക ലോഹം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നതെങ്കിലും ചർമം സിലിക്കോണ്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്നു. ഇവയ്ക്ക് ശരീരത്തിന്‍റെ താപനില നിയന്ത്രിക്കാനുള്ള സവിശേഷതയും സ്പര്‍ശനങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള കഴിവുമുണ്ടെന്നും കമ്പനി പറയുന്നു.
നേരത്തെ നടത്തിയ സംഭാഷണങ്ങള്‍ ഓര്‍ത്ത് വയ്ക്കുകയും അതുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്യും ഈ പാവകള്‍. നേരത്തെ ഈ പാവകള്‍ ആളുകളുടെ ലൈംഗികമായ ആഗ്രഹങ്ങളെ മാത്രം തൃപ്തിപ്പെടുത്തുന്നതായിരുന്നുവെങ്കില്‍ പുതിയ പാവകള്‍ വൈകാരികമായി കൂടി പിന്തുണയ്ക്കുന്നതാണെന്നും ജിയാങ്സിയ പറയുന്നു.
ഷെന്‍ഷെന്‍ അറ്റാല്‍ ഇന്‍റലിജന്‍റ് റോബോട്ട് ടെക്‌നോളജിയാണ് ലവ് ഡോളുകള്‍ നിർമിക്കുന്ന മറ്റൊരു സ്ഥാപനം. യൂറോപ്പിലെയും യുഎസിലെയും മധ്യവയസ്‌കരായ പുരുഷന്മാരാണ് തങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളെന്നും ഇവര്‍ക്ക് ഇരുണ്ട നിറമുള്ള, വലിയ ശാരീരിക പ്രത്യേകതകള്‍ ഉള്ള പാവകളെയാണ് ആവശ്യമെന്നും ഇവര്‍ പറയുന്നു.
China is producing AI-powered sex dolls that offer emotional companionship
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: