വല്ലവന്‍റേം കൊച്ചിന്‍റെ തന്തയാകുക എന്ന നാണം കെട്ട പരിപാടിക്കുള്ള അണിയൊരുക്കത്തിലാണ് കേരളത്തിലെ രണ്ട് കോൺഗ്രസ് നേതാക്കൾ. രാജ്യത്ത് തന്നെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പാർട്ടിക്ക് വലിയ നേട്ടം ഉണ്ടായിരിക്കുകയാണ് ഇപ്പോൾ കേരളത്തിൽ. 102 സീറ്റെന്ന അത്ഭുത വിജയം നേടിയ മുന്നണിക്കും കോൺഗ്രസിനും നാണക്കേടുണ്ടാക്കുന്നതാണ് അധികാരത്തിനു വേണ്ടിയുള്ള രണ്ട് നേതാക്കളുടെ കടിപിടി.
2021ൽ ഉണ്ടായ കനത്ത തിരിച്ചടിയോടെ കോൺഗ്രസിലെ പല മുതിർന്ന നേതാക്കളും ഉൾവലിഞ്ഞിരുന്നു. പിന്നീടിങ്ങോട്ട് യുവത്വത്തിന്‍റെ കരുത്തായി വളർന്നു വന്ന നേതാവാണ് വി.ഡി. സതീശൻ എന്ന പറവൂർ എംഎൽഎ.
പാർട്ടിയിൽ തലമുറ മാറ്റം പ്രഖ്യാപിച്ചതോടെ മുതിർന്ന നേതാക്കളിൽ പലരും ഉത്തരവാദിത്വങ്ങളിൽ നിന്നുപോലും ഒഴിഞ്ഞുമാറി. അഞ്ച് വർഷം പിണറായി വിജയനെന്ന കരുത്തനായ നേതാവിനെതിരെ ശക്തമായ മുന്നേറ്റം നടത്തിയാണ് വി.ഡി. കോൺഗ്രസിന് ജീവ ശ്വാസം നൽകിയത്.
ഓരോ ഉപതെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നട്ടെല്ല് നിവർത്തി നിന്ന് ടീം കോൺഗ്രസിനെ നയിച്ചു. ഗ്രൂപ്പിസത്തിന് അതീതനായി നിന്നതും വർഗീയ ശക്തികൾക്ക് അടിയറവ് വക്കാതിരുന്നതും കേരള സമൂഹത്തിൽ നേടിക്കൊടുത്ത ഇമേജ് ചെറുതല്ല.
ജീവിത നിലവാര സൂചികയിൽ ഏറെ പിന്നിലുള്ള കേരളത്തെ മുന്നോട്ട് നയിക്കാൻ വിഡിയെ പോലെ കരുത്തരായ നേതാക്കൾ നാട് ഭരിക്കണമെന്ന് ചിന്തിച്ച മലയാളികളാണ് ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്‌തത്. അതിൽ കോൺഗ്രസുകാരും സിപിഎമ്മുകാരും ബിജെപിക്കാരുമൊക്കെയുണ്ട്.
അവരുടെയൊക്കെ സ്വപ്‌നങ്ങൾക്ക് മേലാണ് രണ്ട് നേതാക്കൾ ഇപ്പോൾ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. ചെന്നിത്തലയുടെ അവകാശവാദം ഒരു ഗ്രൂപ്പിസമായിട്ട് മാത്രമേ കോൺഗ്രസിൽ കാണുന്നുള്ളു എങ്കിൽ കെസിയുടെ വരവിനെ അത്ര ചെറുതായിട്ടല്ല കേരള സമൂഹം വീക്ഷിക്കുന്നത്.
രാജ്യത്തെ കോൺഗ്രസിനെ തന്നെ വലിയ വീഴ്ച്ചയിലേക്ക് തള്ളിയിട്ട ഉപദേശകരിൽ ഒരാളാണ് കെസി വേണുഗോപാൽ. കേരള രാഷ്ട്രീയത്തിൽ കെ.സി ഗ്രൂപ്പ് വളർത്തിയല്ലാതെ എവിടെയും ഇദ്ദേഹത്തിന്‍റെ പങ്ക് കാണാനില്ലായിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി ചർച്ചയിൽ പേര് നിറഞ്ഞപ്പോൾ മാത്രമാണ് സാധാരണക്കാരായ പലരും ഇങ്ങനെ ഒരു ആളുണ്ടായിരുന്നതായി പോലും മനസിലാക്കുന്നത്.
തെരഞ്ഞെടുപ്പിനെ നേരിടുന്ന ഒരു ഘട്ടത്തിൽ പോലും താൻ മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്ന് പറയാതിരുന്ന കെ.സി. ഫലം വന്നതോടെയാണ് കരുക്കൾ നീക്കി തുടങ്ങിയത്. മുഖ്യമന്ത്രിയായി കെ.സി വരുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നെങ്കിൽ കേരളം വീണ്ടും പിണറായി ഭരിക്കുമായിരുന്നു.
ജനവികാരം പോലും മാനിക്കാതെ കെ.സി. നടത്തുന്ന നെറികെട്ട നീക്കമാണ് ഇന്ന് കേരളത്തിലും കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്. നേടിയ വലിയ വിജയമെല്ലാം രണ്ട് ദിവസം കൊണ്ട് ഇല്ലാതാക്കിയതും ഈ നേതാവാണ്.
പക്ഷേ മലയാളി ഇത് പൊറുക്കുമെന്ന് തോന്നുന്നില്ല. കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജയിക്കുകയെന്നത് കെ.സിയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാകുമെന്ന കാര്യത്തിൽ തർക്കമില്ല.
Join Our Whats App group

Post A Comment: