102 സീറ്റിന്‍റെ മിന്നും ജയം നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള മാരത്തോൺ ചർച്ചകളിലേക്ക് കോൺഗ്രസിനെ നയിച്ചത് കെ.സി വേണുഗോപാലെന്ന അധികാര മോഹിയുടെ കുതന്ത്രം.
ഹൈക്കമാന്‍റിന്‍റെ ഭാഗമായി നിൽക്കുമ്പോഴും 2026 തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഖ്യമന്ത്രി കസേര നോട്ടമിട്ട് കെ.സി നീക്കം തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. സ്വന്തമായി കേരളത്തിൽ ഒരു പ്രതിഛായ ഇല്ലാത്തതിനാൽ തന്നെ നേരിട്ട് മുഖ്യമന്ത്രി പദത്തിലേക്ക് മത്സരിക്കാനുള്ള ധൈര്യം ഇല്ലാതിരുന്ന കെ.സി. മെനഞ്ഞത് ചതിയുടെ ചാണക്യ തന്ത്രം.
വി.ഡി. സതീശനുള്ള ജനപിന്തുണ മനസിലാക്കിയ കെ.സി. വിഡിയെ മുൻനിർത്തി കേരളത്തിലെ തെരഞ്ഞെടുപ്പിനെ നയിക്കാൻ പദ്ധതിയിടുകയായിരുന്നു. ഇതിനിടെ എഐസിസിയിൽ നിന്നുള്ള ഫണ്ട് വിതരണത്തിലും എ, ഐ ഗ്രൂപ്പുകളിൽ നിന്നും വിട്ടുനിന്നവരെയും ഉൾപ്പെടുത്തി കെ.സി ഗ്രൂപ്പുണ്ടാക്കുന്നതിലായിരുന്നു ശ്രദ്ധ.
കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി കെ.സി ഗ്രൂപ്പ് കേരളത്തിൽ വളർന്നുകൊണ്ടിരിക്കുകയായിരുന്നു. കോൺഗ്രസിലെ വിമത ശക്തികളെ ഒന്നിച്ചു കൂട്ടുകയെന്നതായിരുന്നു കെസി പക്ഷത്തിന്‍റെ നീക്കം. വി.ഡി. സതീശൻ കോൺഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്താൻ നെട്ടോട്ടമോടുമ്പോൾ കെ.സി പക്ഷത്തെ കരുത്തരാക്കാനുള്ള അണിയറ നീക്കത്തിലായിരുന്നു ഇവർ.
തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി കസേരക്ക് വേണ്ടിയുള്ള മത്സരം മുൻകൂട്ടി കണ്ട കെ.സി സ്ഥാനാർഥി നിർണയത്തിൽ തന്‍റെ ആളുകളെ തിരുകി കയറ്റാൻ പ്രത്യേകം ശ്രദ്ധ കാണിച്ചു. തന്‍റെ ആളുകളെ വിജയിപ്പിക്കാൻ എഐസിസി നേതൃത്വത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് ഫണ്ട് അടക്കം കൃത്യമായി എത്തിച്ചുകൊടുക്കുന്നതിലും കെസി പിന്നോട്ട് നിന്നില്ല.
ഹൈക്കമാന്‍റിലെ അംഗങ്ങളുമായും രാഹുൽ, സോണിയ, പ്രിയങ്ക നേതൃത്വവുമായുമുള്ള വ്യക്തി ബന്ധവും കേരളത്തിലെ എംഎൽഎമാരും എംപിമാരും നൽകുന്ന പിന്തുണയും ആയുധകമാക്കി സിംപിളായി മുഖ്യമന്ത്രി കസേരയിലേക്കെത്താമെന്നായിരുന്നു കെ.സിയുടെ കണക്കു കൂട്ടൽ. എന്നാൽ കെ.സിയുടെ കുറുക്കൻ തന്ത്രങ്ങളെ നിഷ്ഫലമാക്കിയായിരുന്നു മുഖ്യമന്ത്രി കസേരയിലേക്ക് വി.ഡി. സതീശൻ എത്തുന്നത്.
Join Our Whats App group

Post A Comment: