തെരഞ്ഞെടുപ്പിലെ കനത്ത പരാജത്തിനു പിന്നാലെ തൊട്ടതെല്ലാം അബദ്ധമാക്കി സിപിഎം. മാസപ്പടി കേസിൽ ഇ.ഡി നടത്തിയ പരിശോധനക്കിടെ കലാപാഹ്വാനം നടത്തിയ നേതാക്കൾ ഇപ്പോൾ ആക്രമണത്തെ ന്യായീകരിക്കാൻ പെടാപാടുപെടുന്ന കാഴ്ച്ചയാണ് കാണുന്നത്.
പാർട്ടിയുടെ ഒരു സ്ഥാനത്തുമില്ലാത്ത പ്രതിപക്ഷ നേതാവ് വീണ വിജയനുമായി ബന്ധപ്പെട്ടാണ് മാസപ്പടി കേസ്. ഇതിൽ പാർട്ടി എന്തിന് ഇടപെട്ടുവെന്നതടക്കമുള്ള വിമർശനങ്ങളാണ് നാനാ കോണുകളിൽ നിന്നും ഉയരുന്നത്.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതടക്കമുള്ള ഗുരുതരമായ കുറ്റകൃത്യം ചെയ്യാൻ പ്രവർത്തകരെ പ്രേരിപ്പിച്ചതും ആന മണ്ടത്തരങ്ങളായി പൊതു സമൂഹം വിലയിരുത്തുന്നുണ്ട്. സാമ്പത്തിക കുറ്റകൃത്യത്തിൽ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ തന്നെ വീണയ്ക്ക് വലിയ ശിക്ഷയൊന്നും കിട്ടാൻ സാധ്യതയില്ലെന്നിരിക്കെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്ക് വലിയ ശിക്ഷകൾ ലഭിക്കാനാണ് സാധ്യത.
സൈബർ ലോകത്തും സിപിഎമ്മിന്‍റെ നടപടികൾ വലിയ വിമർശനം നേരിടുന്നുണ്ട്. ആക്രമണം അബദ്ധമായി പോയെന്നു മനസിലാക്കിയ നേതൃത്വം ഇപ്പോൾ ന്യായങ്ങൾ നിരത്തി തടിതപ്പാനുള്ള പെടാപാടിലാണ്.
തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം നടത്തിയ ഇടപെടലുകൾ എല്ലാം അബദ്ധമാകുകയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പാർട്ടിക്കുള്ളിലെ അവമതിപ്പ് കണക്കാക്കാതെ പിണറായി വിജയനെ സംരക്ഷിക്കാൻ നേതൃത്വം നടത്തുന്ന ശ്രമങ്ങൾ വലിയ വിമർശനങ്ങൾക്കാണ് കാരണമാകുന്നത്.
Join Our Whats App group

Post A Comment: