ചെന്നൈ: ആരാധകർ കാത്തിരുന്ന രജനീകാന്ത്- ലോകേഷ് കനകരാജ് ചിത്രം കൂലിയുടെ ട്രെയിലർ പുറത്തിറങ്ങി. 3.02 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളുമുണ്ട്.
ലോകേഷിന്‍റെ പതിവ് ചോരക്കളികൾ തന്നെയാകും കൂലിയിലുമെന്നാണ് സൂചന. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ട് മണിക്കൂർ 48 മിനിറ്റായിരിക്കും ചിത്രത്തിന്‍റെ ദൈർഘ്യം.
ആമിർഖാൻ, നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രൂതി ഹാസൻ തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്‍റെ പവർഹൗസ് എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ വലിയ വൈറലായിരുന്നു. ചിത്രം ഓഗസ്റ്റ് 14ന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
12 കാരി ഗർഭിണി; 72 കാരൻ അറസ്റ്റിൽ
കോഴിക്കോട്: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 12 വയസുകാരി ഗർഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ 72 കാരൻ അറസ്റ്റിൽ. നാല് മാസം മുമ്പാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. അന്ന് അഞ്ച് മാസം ഗർഭിണിയായിരുന്നു കുട്ടി.
സംഭവത്തിൽ താമരശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൊഴി സ്ഥിരീകരിക്കാന്‍ 72കാരനെ ഡിഎന്‍എ പരിശോധനക്ക് വിധേയനാക്കിയിരുന്നു. ഡിഎന്‍എ ഫലം വന്നതോടെയാണ് അറസ്റ്റ്. 72 കാരന്‍റെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ പെണ്‍കുട്ടി കളിക്കാന്‍ വരികയും, ഇടക്ക് വീട്ടില്‍ വെള്ളം കുടിക്കാനും എത്താറുണ്ടായിരുന്നു.
ആ തക്കം നോക്കിയായിരുന്നു പീഡനം. 72 കാരന്‍റെ ഭാര്യ കൂലിപ്പണിക്ക് പോകാറുള്ളതിനാല്‍ വീട്ടില്‍ ആരും ഉണ്ടാവാറില്ല. മക്കള്‍ വിവാഹം ചെയ്തുപോയവരാണ്. താമരശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
Post A Comment: