ചെന്നൈ: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ തമിഴ് നടൻ ഡാനിയേൽ ബാലാജി (48)യുടെ മരണത്തിന്‍റെ ഞെട്ടലിലാണ് സിനിമാ ലോകം. ഹൃദയാഘാതത്തെ തുടർന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ വിയോഗം. മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുള്ള ഡാനിയേൽ ബാലാജിക്ക് കേരളത്തിലും ആരാധകരുണ്ട്.
നെഞ്ചുവേദനയെ തുുടര്‍ന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 1975ല്‍ ജനിച്ച ടി.സി ബാലാജി എന്ന ഡാനിയല്‍ ബാലാജി നിരവധി തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
മലയാളം, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം കമല്‍ ഹാസന്‍റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തില്‍ യൂണിറ്റ് പ്രൊഡക്ഷന്‍ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്.
പിന്നീട് ഒരു തമിഴ് ടെലിവിഷന്‍ സീരിയലിലൂടെ അഭിനയ രംഗത്തെത്തി. വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവന്‍ (2017) തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തി. ബ്ലാക്ക് എന്ന ചിത്രത്തിലാണ് മലയാള സിനിമയില്‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹന്‍ലാല്‍ നായകനായ ഭഗവാന്‍, മമ്മൂട്ടി നായകനായ ഡാഡി കൂള്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
കാതല്‍ കൊണ്ടെന്‍ എന്ന ധനുഷ് നായകനായ ചിത്രത്തിലെ ചെറുവേഷത്തിലൂടെയാണ് ഡാനിയല്‍ ബാലാജി സിനിമ രംഗത്തേക്ക് എത്തിയത്. പിന്നാലെ ഗൗതം മേനോന്‍റെ കാക്ക കാക്കയില്‍ സൂര്യയുടെ സുഹൃത്തായ പൊലീസ് ഓഫീസറുടെ വേഷം ഏറെ ശ്രദ്ധേയമായി.
48 വയസായിട്ടും ഇതുവരെ വിവാഹം കഴിച്ചിരുന്നില്ല. ഒരു അഭിമുഖത്തില്‍ ഡാനിയല്‍ ബാലാജി ഇതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് 25 മത്തെ വയസില്‍ ഞാന്‍ മനസിലാക്കി എനിക്ക് വിവാഹം ശരിയാകില്ലെന്ന്.
വിവാഹം വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചതല്ല. പക്ഷെ ഒരു 25 വയസൊക്കെ ആയപ്പോഴേ എന്‍റെ ജീവിതത്തില്‍ അങ്ങനെ ഒന്ന് സംഭവിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു.
വിവാഹത്തെ കുറിച്ച് അമ്മ ചോദിക്കുമ്പോള്‍ നോക്കിക്കോളൂ, പക്ഷേ നടക്കില്ലെന്നാണ് പറഞ്ഞു. അമ്മ പല പെണ്‍കുട്ടികളെയും കണ്ടു. പക്ഷെ ജാതകം ഒത്തില്ല. പിന്നീട് അന്വേഷിച്ചപ്പോള്‍, എന്‍റേത് ബ്രഹ്മചാരി ജാതകമാണ് എന്ന് കണ്ടു. വിവാഹം കഴിക്കാത്തത് വലിയൊരു വിഷയമായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: