തിരുവനന്തപുരം: സൂപ്പർ സ്റ്റൈലിൽ ഷോർട്സ് ധരിച്ച് ബീച്ചിലൂടെ നടന്നു വരുന്ന രജനീകാന്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തിരുവനന്തപുരം കോവളം ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് ഇതെന്നാണ് വിവരം. തലൈവർ 170 സിനിമയുടെ ഷൂട്ടിങ്ങിനായി ഇവിടെത്തിയതാണ് രജനീകാന്ത്.
സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളെന്ന പേരിലാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഇതെല്ലാം എഐയുടെ സഹായത്തോടെ ചെയ്ത ചിത്രങ്ങളാണെന്നതാണ് സത്യാവസ്ഥ. രജനിയുടെ മാത്രമല്ല അജിത്തിന്‍റെയും ചിത്രങ്ങൾ ഇതുപോലെ നിർമിച്ചിട്ടുണ്ട്.
തലൈവർ 170 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന രജനി ചിത്രത്തിന്‍റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചിട്ടുണ്ട്. ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് സിനിമയുടെ കേരളത്തിലുള്ള ചിത്രീകരണം. ടി.ജെ. ജ്ഞാനവേലാണ് സംവിധാനം.
ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിലുണ്ടാവും. ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി, മഞ്ജു വാര്യർ എന്നിവർ അമിതാഭ് ബച്ചനൊപ്പവും രജനികാന്തിനൊപ്പവും ആദ്യമായാണ് അഭിനയിക്കുന്നത്. എന്നാൽ 32 വർഷങ്ങൾക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടെയാണ് ഇത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
Post A Comment: