
കൊച്ചി: ക്ഷണികമായ ജീവിതത്തില്‍ ഒരു നിമിഷത്തെ പ്രവര്‍ത്തി പോലും ജീവിതത്തെയാകെ മാറ്റിമറിക്കുമെന്ന് നാം ചിന്തിച്ചിട്ടുണ്ടോ ? സാധാരണ ജീവിതത്തില്‍ പോലും അറിയപ്പെടാത്ത നിഗൂഡതകളുണ്ടെന്ന് തോന്നാറുണ്ടോ ? ഇത്തരത്തില്‍ ലോക്ഡൗണ്‍ കാലത്തെ അന്വേഷണാത്മക നോവലാണ് ലാസ്റ്റ് ട്രയിന്‍ ടു മുംബൈ- എ ലോക്ഡൗണ്‍ ഇന്‍വെസ്റ്റിഗേഷന്‍. സൂഹൃത്തുകളെയും കാമുകിയെയും കാണുക, തന്നെ ഏല്‍പ്പിച്ച അസൈന്‍മെന്‍റ് പൂര്‍ത്തിയാക്കുക എന്നീ ലക്ഷ്യത്തോടെ ദുബായില്‍ നിന്ന് കൊച്ചിയിലെത്തുന്ന വൈശാഖിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
ക്യാമ്പസ് കാലഘട്ടത്തിന്‍റെ രസകരമായ കാലഘട്ടത്തിലൂടെ അതി സങ്കീർണമായ മയക്കുമരുന്ന്, റിയല്‍ എസ്റ്റേറ്റ് മാഫിയ, ഇന്‍റര്‍നെറ്റ് എന്നിവയിലൂടെ കടന്നു പോകുന്ന കഥ വളരെ ലളിതവും സുന്ദരവുമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് നോവലിന്‍റെ പ്രധാന സവിശേഷത. കൊച്ചിയെ ആസ്പദമാക്കിയാണ് കഥ നടക്കുന്നത്. വന്നു പോകുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടത്ര പ്രാധാന്യം നല്‍കിയാണ് കഥ പുരോഗമിക്കുന്നത്.
പുത്തന്‍ വായനാനുഭവം സൃഷ്ടിക്കുന്ന ലാസ്റ്റ് ട്രയിന്‍ ടു മുംബൈ- എ ലോക്ഡൗണ്‍ ഇന്‍വെസ്റ്റിഗേഷന്‍ എഴുതിയിരിക്കുന്നത് 23 വര്‍ഷത്തോളമായി മെക്കാനിക്കല്‍, കണ്‍സ്ട്രക്ഷന്‍ മേഖലിയില്‍ സേവനമനുഷ്ടിച്ചു വരുന്ന അരുണ്‍ നായറാണ്. ലോക്ഡൗണ്‍ കാലത്ത് ഒരു കൊലപാതകം നടന്നാല്‍ അന്വേഷണം എങ്ങനെ നടക്കും എന്ന കഥാതന്തുവില്‍ നിന്നാണ് നോവല്‍ ഉണ്ടായതെന്നും തുടക്കക്കാരനായ തനിക്ക് ആദ്യ പുസ്തകത്തിന് തന്നെ വായനക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ് ഇതിനകം ലഭിക്കുന്നതെന്നും കഥാകൃത്ത് അരുണ്‍ നായര്‍ പറയുന്നു. പുസ്തകം ഇപ്പോള്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയില്‍ ലഭ്യമാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9
Post A Comment: