www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1776) Idukki (1739) Mostreaded (1611) Crime (1362) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കേട്ടുപഴകിയ ചേരുവകൾ; അണ്ണാത്തെക്ക് സമ്മിശ്ര പ്രതികരണം

Share it:



കൊച്ചി: ആരാധകർ കാത്തിരുന്ന രജനീകാന്ത് ചിത്രം അണ്ണാത്തെയിൽ കാണാനുള്ളത് പതിവ് തമിഴ്‌ സിനിമാ ചേരുവകൾ മാത്രം. ചിത്രം റിലീസായി മണിക്കൂറുകൾ പിന്നിടുമ്പോൾ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. രജനി ആരാധകർക്ക് ആസ്വദിക്കാനുള്ള ചേരുവകൾ എല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആവർത്തന വിരസതകൾക്കപ്പുറം സിനിമ ഉയർന്നില്ലെന്നത് പ്രേക്ഷകരെ നിരാശരാക്കുന്നു.  

അണ്ണൻ- തങ്കച്ചി (ചേട്ടൻ- അനുജത്തി) സ്നേഹമാണ് ചിത്രത്തിന്‍റെ കഥാസാരം. കൊൽക്കത്ത നഗരത്തിലെ സൂപ്പർ ആക്ഷൻ രംഗങ്ങളും തമിഴ്‌ ഗ്രാമ കാഴ്ച്ചകളും കൂട്ടികലർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജനീകാന്തിന്‍റെയും കീർത്തി സുരേഷിന്‍റെയും മികച്ച പെർഫോമൻസ് ചിത്രത്തിൽ കാണാമെങ്കിലും കേട്ടു പഴകിയ ചേരുവകൾക്കപ്പുറം ചിത്രത്തിൽ പുതുതായി ഒന്നുമില്ലെന്ന വിമർശനമാണ് നേരിടുന്നത്. 


സൂരക്കൊട്ടൈ ഗ്രാമത്തിലെ പ്രമാണിയായ കാളിയനായിട്ടാണ് രജനീകാന്ത് വേഷമിടുന്നത്. മാതാപിതാക്കളെ ചെറുപ്പത്തിലേ നഷ്‌ടമായതോടെ അനുജത്തി തങ്ക മീനാക്ഷിയാണ് കാളിയന് എല്ലാം. എന്നാൽ അനുജത്തിയുടെ വിവാഹ ദിവസം സംഭവിക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് സിനിമയിൽ വഴിത്തിരിവാകുന്നത്. 

കാളിയനായി എത്തിയ രജനീകാന്തിന്‍റെയും മിനാക്ഷിയായി വേഷമിട്ട കീർത്തി സുരേഷും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിലെ ഹൈലൈറ്റ്. പ്രണയം, ആക്ഷൻ, കോമഡി, പാട്ട് തുടങ്ങിയ പതിവ് ചേരുവകളെല്ലാം സിനിമയിലുണ്ട്. ആദ്യ പകുതി പൂർണമായി ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണെങ്കിൽ രണ്ടാം പകുതിയിൽ ചിത്രത്തിന്‍റെ മട്ടും ഭാവവും മാറുകയാണ്. സ്നേഹിച്ച ആൾക്കൊപ്പം നാടുവിട്ട മീനാക്ഷിയെ തേടി കൊൽക്കത്തിയെലെത്തുകയാണ് കാളിയൻ. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളോടെയാണ് സിനിമയുടെ രണ്ടാം ഭാഗം പുരോഗമിക്കുന്നത്. 



എന്നാൽ ഊഹിക്കാവുന്ന കഥാഗതിയും ക്ഷമ പരീക്ഷിക്കുന്ന വൈകാരിക രംഗങ്ങളും പ്രേക്ഷകരെ അൽപം മുഷിപ്പിച്ചു. അസാധാരണമായി ഒന്നും സംഭവിക്കാതെയാണ് കഥ മുന്നോട്ട് പോകുന്നത്. രജനീകാന്തിന്‍റെ ആക്ഷൻ രംഗങ്ങൾക്കപ്പുറം കഥയിലെ സസ്പെൻസ് ഇല്ലായ്‌മ സിനിമയുടെ പോരായ്‌മയായി. 

ചിത്രത്തിൽ കുളപ്പുള്ളി ലീല അവതരിപ്പിച്ച മുത്തശി കഥാപാത്രവും ഏറെ ശ്രദ്ധ നേടി. പ്രകാശ് രാജ്, അഭിമന്യുസിങ്, ജഗപതി ബാബു തുടങ്ങിയവരായിരുന്നു വില്ലൻ വേഷത്തിൽ. കീർത്തി സുരേഷിനു പുറമേ നയൻതാരയുടെ നായികാ കഥാപാത്രവും ശ്രദ്ധേയമായിരുന്നു. ഒപ്പം സൂരി, സതീഷ്, സത്യൻ എന്നിവരുടെ കോമഡി നമ്പരുകൾ പ്രേക്ഷകർക്ക് ആസ്വാദ്യമായി. രജനീകാന്തിന്‍റെ ആദ്യകാല നായികമാരായ ഖുഷ്‌ബു, മീന എന്നിവരും ചിത്രത്തിൽ അതിഥി വേഷങ്ങളിലെത്തിയെങ്കിലും ഇവർക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

ഇന്നും ശക്തമായ മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ അറബികടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്തിൽ കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തിൽ തീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 

അടുത്ത ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിച്ച് കൂടുതൽ ശക്തിയാർജ്ജിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ഞായറാഴ്ച വരെ ഇടി മിന്നലോടു കൂടിയ മഴ തുടരും. നാളെയും ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇന്ന് ജലനിരപ്പിൽ നേരിയ കുറവുണ്ടായി. ഇന്നലെ എട്ടോളം ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു. ഇന്ന് രാവിലെ ആറിന് 138.70 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. എട്ട് ഷട്ടറുകൾ നിലവിൽ തുറന്നിട്ടുണ്ട്. പെരിയാറ്റിൽ ജലനിരപ്പ് മൂന്നടിയോളം ഉയർന്നിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും നേരിയ കുറവുണ്ടായിട്ടുണ്ട്. 

Share it:

Entertainment

kollywood

review

Post A Comment: