എലിയറ്റ് (ഇസ്രയേൽ): വിശ്വസുന്ദരിപ്പട്ടം വീണ്ടും ഇന്ത്യയിലേക്കെത്തിച്ച് പഞ്ചാബ് സ്വദേശിനി ഹർനാസ് സന്ധു. ഇസ്രയേലിലെ എലിയറ്റിൽ നടന്ന മത്സരത്തിൽ എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ് ഹർനാസ് സന്ധു 2021ലെ കിരീട നേട്ടത്തിലേക്കെത്തിയത്.
21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്. 2000-ത്തിൽ ലാറാ ദത്തയായിരുന്നു വിശ്വസുന്ദരി കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി. ഫൈനലിൽ പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സുന്ദരിമാരെ കടത്തിവെട്ടിയാണ് ഹർനാസ് കിരീടം ചൂടിയത്. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കൻ സ്വദേശി ആൻഡ്രിയ മെസ തന്‍റെ കിരീടം ഹർനാസ് സന്ധുവിനെ അണിയിച്ചു. ലോകമെമ്പാടും എല്ലാവർഷവും ലക്ഷക്കണക്കിന് ആളുകൾ ലൈവായി കാണുന്ന പരിപാടിയാണ് വിശ്വസുന്ദരി മത്സരം.
ഫൈനൽ റൗണ്ടായ ടോപ് ത്രീ റൗണ്ടിൽ, ''ഇക്കാലത്ത് യുവതികൾ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് അവർക്ക് എന്തുപദേശമായിരിക്കും നിങ്ങൾ നൽകുക?'' എന്ന ചോദ്യമാണ് പാനലിസ്റ്റുകൾ ചോദിച്ചത്. ഇതിന് ഹർനാസ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ''അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികൾ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം. നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നിൽ വിശ്വസിച്ചു. അതിനാൽ ഞാനിന്ന് ഇവിടെ നിൽക്കുന്നു''ഈ മറുപടികളാണ് ഹർനാസിന് വിശ്വസുന്ദരിപ്പട്ടം നേടിക്കൊടുത്തതെന്ന് പിന്നീട് പാനലിസ്റ്റുകൾ നിരീക്ഷിച്ചു.
നടിയും മോഡലുമായ ഹർനാസ് 2021 ഒക്ടോബറിൽ നടന്ന മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയിരുന്നു. 2017-ൽ ടൈംസ് ഫ്രഷ് ഫേസ് കോണ്ടസ്റ്റിലൂടെയാണ് സൗന്ദര്യമത്സരങ്ങളിൽ ഹർനാസ് പങ്കെടുത്തുതുടങ്ങിയത്. 21-കാരിയായ ഹർനാസ് ഇപ്പോൾ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിക്കുകയാണ്. ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 അടക്കം നിരവധി മത്സരങ്ങളിൽ കിരീടം ചൂടിയിട്ടുണ്ട്. നിരവധി പഞ്ചാബി സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്.
Her confidence will be her victory, we love you Harnaaz Sandhu! What a reply and what an amazing advice to the young women out there 🤩@HarnaazSandhu03 #MissUniverse #MissUniverse2021 #HarnaazSandhu #india pic.twitter.com/PK4j500sqU
— ETimes (@etimes) December 13, 2021
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
ലോൺട്രി എസ്റ്റേറ്റിൽ മോഷണം
ഇടുക്കി: പൂട്ടിക്കിടന്ന തേയില ഫാക്റ്ററിയിൽ നിന്നും വിലപിടിപ്പുള്ള വസ്‌തുക്കൾ മോഷ്‌ടിച്ചു കടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. ഇടുക്കി ഉപ്പുതറ ലോൺട്രി എസ്റ്റേറ്റിലാണ് മോഷണ ശ്രമം നടന്നത്. സംഭവത്തിൽ ചീന്തലാർ, കാറ്റാടിക്കവല മലക്കര ബിനു (36)വിനെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്‌തു. ചീന്തലാർ സ്വദേശിയായ ഇയാളുടെ സുഹൃത്തായ മറ്റൊരു ബിനു ഓടി രക്ഷപെട്ടു.
ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച്ച പകലായിരുന്നു മോഷണ ശ്രമം. ഫാക്റ്ററിക്കുള്ളിൽ നിന്നും മോഷണ വസ്തു പുറത്തെത്തിച്ച് ഓട്ടോ റിക്ഷയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ അതു വഴി വന്ന തൊഴിലാളികൾ കണ്ടു. വിവരം ചോദിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന എന്നയാൾ ഓടി രക്ഷപെട്ടു. പ്രദേശവാസികൾ തടഞ്ഞുവച്ച ബിനുവിനെ ഉപ്പുതറ പൊലീസിന്കൈമാറി.
കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച കൊളുന്ത് അരയ്ക്കുന്ന സി.റ്റി.സി. റോളർ, മോട്ടോർ, ആഗ്ളേയറുകൾ എന്നിവയും , ഓട്ടോ റിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. 21 വർഷമായി അടഞ്ഞു കിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ ലോൺട്രി ഫാക്ടറിയിൽ നിന്നും ഇതിനു മുൻപും പലതവണ മോഷണം നടന്നിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
Post A Comment: