ഇടുക്കി: ഹൈറേഞ്ച് മേഖലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആൺ കുഞ്ഞിന് ജൻമം നൽകി. തോട്ടം മേഖലയിലാണ് സംഭവം നടന്നിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർഥിയായ ബന്ധുവാണ് കുട്ടിയുടെ പിതാവെന്ന് പൊലീസ് പറഞ്ഞു.
വയറുവേദനയെ തുടർന്നാണ് 14 വയസുള്ള പെൺകുട്ടി വീട്ടുകാരുടെ കൂടെ ആശുപത്രിയിലെത്തിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. അടുത്ത ദിവസം തന്നെ കുട്ടി ആൺകുഞ്ഞിന് ജൻമം നൽകി. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
അന്വേഷണത്തിൽ കുട്ടിയുടെ ബന്ധുകൂടിയായ എട്ടാം ക്ലാസ് വിദ്യാർഥിയിൽ നിന്നാണ് ഗർഭം ധരിച്ചതെന്ന വിവരം ലഭിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ കുറച്ചു നാളുകളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്.
അവധി സമയത്ത് അമ്മയോടൊപ്പം താമസിക്കാനെത്തിയപ്പോൾ ബന്ധുവായ സമീപവാസി കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു. സംഭവത്തില്‍ ആണ്‍കുട്ടിക്കെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കും. ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്യും.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: