ഇടുക്കി: ഹോട്ടലിന്‍റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻ ഹോളിലിറങ്ങിയ മൂന്ന് തൊഴിലാളികൾ മരിച്ചു. കട്ടപ്പന- പുളിയൻമല റോഡിൽ പാറക്കടവിലെ പഴയ ഓറഞ്ച് ഹോട്ടലിന്‍റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം നടന്നത്. തമിഴ്നാട്ടിലെ കമ്പം സ്വദേശി ജയറാം, ഗൂഡല്ലൂർ സ്വദേശി സെൽവം, തിരിച്ചറിയാത്ത മറ്റൊരാൾ എന്നിവരാണ് മരിച്ചത്. മൂന്ന് പേരും തമിഴ്നാട് സ്വദേശികളാണ്.
ചൊവ്വാഴ്ച്ച രാത്രി 11 ഓടെയാണ് ദുരന്തമുണ്ടായത്. മാലിന്യ ടാങ്ക് വൃത്തിയാക്കാൻ രാത്രി 10നു ശേഷമാണ് തൊഴിലാളികൾ ഉള്ളിൽ പ്രവേശിച്ചത്. ഓടയോട് ചേർന്ന മാലിന്യ കുഴിയിലെ മാൻ ഹോളിലേക്ക് ആദ്യം ഇറങ്ങിയ ഒരാൾ കുടുങ്ങി.
ഇയാളെ രക്ഷിക്കാൻ പിന്നാലെ ഇറങ്ങിയ രണ്ട് പേരും ടാങ്കിൽ അകപ്പെടുകയായിരുന്നു. ടാങ്കിൽ ഓക്സിജന്റെ അഭാവമാണ് അപകടത്തിനിടയാക്കിയത് പ്രാഥമിക വിവരം. സ്‌ഥലത്തെത്തിയ കട്ടപ്പന ഫയർ ഫോഴ്സ് ഒന്നര മണിക്കൂർ സമയം നടത്തിയ രക്ഷാ പ്രവർത്തനത്തെ തുടർന്ന് മൂന്ന് പേരെയും പുറത്തെടുത്തു.
ജെസിബി ഉപയോഗിച്ച് കോൺക്രീറ്റ് സ്ലാബുകളും മണ്ണും നീക്കിയതിനുശേഷമാണ് മൂവരെയും പുറത്തെത്തിച്ചത്. തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ഉറങ്ങിക്കിടന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
ഇടുക്കി: ഉടുമ്പൻചോലയിൽ ഉറങ്ങിക്കിടന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശികളായ ശംങ്കിലി മുത്തു-സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ് (30) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം സംശയിക്കുന്നുണ്ട്.
മുറിക്കുള്ളിലെ തറയിൽ ഭിത്തിയോട് ചേർന്ന് വിരിച്ചിട്ട കിടക്ക ഷീറ്റിൽ തലക്കടിയിൽ കൈവച്ചു കിടന്നുറങ്ങുന്ന നിലയിൽ ചെരിഞ്ഞാണ് മൃതദേഹം കിടക്കുന്നത്. മുറിക്കുള്ളിലും ഷീറ്റിലും രക്തക്കറയുണ്ട്. സമീപത്തു ഒരു വെള്ള പെയിന്‍റ് ബക്കറ്റ് മറിഞ്ഞു കിടക്കുന്ന നിലയിൽകിടപ്പുണ്ട്. കൊലപാതമാണെന്ന് പ്രാഥമിക സുചന.
മദ്യപിച്ചു ബഹളമുണ്ടാക്കി ഉപദ്രവിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതിനാൽ വീട്ടിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശനുസരണം കട്ടപ്പന ഡി.വൈ.എസ് പി. വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർമാരായ അനൂപ്മോൻ, ജർലിൻ വി. സ്കറിയ, റ്റി.സി. മുരുകൻ എന്നിവരടങ്ങുന്ന പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൊലപാതകത്തിലേക്ക് നയിക്കുന്ന ചില പ്രാഥമിക സുചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്നുള്ള ഫോറെസിക് സംഘവും വിരലടയാള വിദഗ്ദ്ധരും പൊലീസ് ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തി അന്വേഷണം തുടങ്ങി. സഹോദരി- കവിത.
Post A Comment: