ഇടുക്കി: സിസേറിയനെ തുടർന്ന് മരിച്ച നവജാത ശിശുവിന്‍റെ മൃതദേഹം സിമിത്തേരിയിൽ നിന്നും പുറത്തെടുത്തു. കുമളി ആറാം മൈൽ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
കുട്ടിയുടെ മരണ കാരണം ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്നും ചികിത്സാ പിഴവുണ്ടെന്നും കാട്ടി കുട്ടിയുടെ രക്ഷിതാക്കൾ കുമളി പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് സിമിത്തേരിയിൽ അടക്കം ചെയ്‌ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്യാൻ തീരുമാനിച്ചത്. കഴിഞ്ഞ ഒന്‍പതിനാണ് കുട്ടിയുടെ അമ്മയെ അവസാന വട്ട സ്‌കാനിങ്ങിനായി ആശുപത്രിയിലെത്തിച്ചത്. ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് തിരിഞ്ഞു കിടക്കുന്നതിനാല്‍ 11ന് ശസ്ത്രക്രിയ നടത്തണമെന്നും അഡ്മിറ്റാകുവാനും നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് 10ന് രാവിലെ നടന്ന പരിശോധനയില്‍ കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് കുറഞ്ഞു വരികയാണെന്നും ഉടന്‍ സിസേറിയന്‍ ചെയ്യണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ മരിച്ച നിലയിലാണ് കിട്ടിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് കുമളിയിലെ പള്ളി സിമിത്തേരിയിൽ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
ഇടുക്കി സബ് കലക്ടര്‍ അനൂപ് ഗാര്‍ഗെയുടെ നേതൃത്വത്തിലുള്ള ഫൊറന്‍സിക് സംഘം എത്തിയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുതത്തത്.
തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി. അതേസമയം ചികിത്സാ പിഴുവുണ്ടായിട്ടില്ലെന്നും മരണ കാരണം കണ്ടെത്താന്‍ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ അന്നു തന്നെ നിര്‍ദേശിച്ചിരുന്നതാണെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
Join Our Whats App group
Post A Comment: