ഇടുക്കി: കുളിക്കാൻ പോയ വീട്ടമ്മയെ കാട്ടാന ചവിട്ടികൊന്നു. ഇടുക്കി പെരുവന്താനം കൊമ്പൻപാറയിൽ ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ടിആർആൻഡ്ടി എസ്റ്റേറ്റിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. നെല്ലിവിള പുത്തൻവീട്ടിൽ സോഫിയ ഇസ്മായിൽ (45) ആണ് മരിച്ചത്.
വീടിനു സമീപത്തെ അരുവിയിൽ കുളിക്കാൻ പോയ സോഫിയയെ ഏറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചു ചെന്നപ്പോഴാണ് ചവിട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. സമീപത്ത് ആനയുടെ ചിന്നം വിളി കേട്ടതായി വീട്ടുകാർ പറഞ്ഞു.
വനത്തോട് ചേർന്നു കിടക്കുന്ന മേഖലയാണിത്. ആന അവിടെത്തന്നെ നിൽക്കുന്നതിനാൽ മൃതദേഹത്തിന് അടുത്തേക്ക് നാട്ടുകാർക്ക് എത്താനായില്ല. സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Join Our Whats App group
Post A Comment: