ഇടുക്കി: പെരുന്നാളിനു തോരണം വലിച്ചുകെട്ടുന്നതിനിടെ പള്ളിമുകളിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റയാൾ മരിച്ചു. ഇടുക്കി ഉപ്പുതറ വളകോട്ടിലായിരുന്നു അപകടം. വളകോട് ചിറയിൽ മനോജാണ് (39) മരിച്ചത്.
തിങ്കളാഴ്ച്ച വളകോട് സെന്‍റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിലായിരുന്നു അപകടം നടന്നത്. 23ന് ആരംഭിക്കാനിരുന്ന പെരുന്നാളിനു തോരണം കെട്ടുന്നതിനിടെ മനോജ് പള്ളിമുകളിൽ നിന്നും കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.
വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മനോജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11.15 ഓടെയാണ് മരണം സംഭവിച്ചത്.
അപകടത്തെ തുടർന്ന് പള്ളിപ്പെരുനാൾ മാറ്റിവച്ചിരുന്നു. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്കു വീട്ടിലെത്തിക്കും. യോഹന്നാൻ- അന്നമ്മ ദമ്പതികളുടെ മകനാണ്. മഞ്ചു, ബിൻസി എന്നിവരാണ് സഹോദരങ്ങൾ.
Join Our Whats App group
Post A Comment: