www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഓട്ടോറിക്ഷാ ഡ്രൈവറെ വലിച്ച് നിലത്തിട്ട സംഭവം; ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ

തേക്കടിയിലാണ് ഓട്ടോറിക്ഷാ ഡ്രൈവറെ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വലിച്ച് നിലത്തിട്ടത്
Share it:



ഇടുക്കി: തേക്കടിയിൽ ഓടുന്ന ഓട്ടോറിക്ഷയിൽ നിന്നും ഡ്രൈവറെ വലിച്ച് നിലത്തിട്ട സംഭവത്തിൽ വനം വകുപ്പ് ജീവനക്കാരനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ. തേക്കടി ചെക്ക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സക്കീർ ഹുസൈനെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്‌തിട്ടുള്ളത്.

കഴിഞ്ഞ ദിവസമാണ് തേക്കടിയിലേക്കുള്ള ഗേറ്റിനു സമീപത്ത് ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറെ റോഡിലേക്ക് വലിച്ചിട്ടത്. ഡ്രൈവർ റോഡിലേക്ക് തെറിച്ചു വീഴുന്നതും ഓട്ടോറിക്ഷ ഇടിച്ചു നിൽക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിന്‍റെ വീഡിയോയിൽ നിന്നും വ്യക്തമായിരുന്നു. 

സംഭവം വിവാദമായതോടെയാണ് ഇയാൾക്കെതിരെ വകുപ്പു തല നടപടിക്ക് ശുപാർശ ചെയ്‌തിരിക്കുന്നത്. ഉദ്യോഗസ്ഥനെ തേക്കടി വനത്തിനുള്ളിലെ  കൊക്കര ഭാഗത്തേക്ക് സ്ഥലം  മാറ്റിയിരുന്നു. പിന്നീട് ഇയാള്‍ മെഡിക്കല്‍ ലീവില്‍ പോയതായും സൂചനയുണ്ട്. 

മുമ്പും ഇയാൾ വകുപ്പിന് മാനക്കേട് ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നവകേരള യാത്രക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് ഇയാള്‍ സസ്‌പെന്‍ഷനിലായിരുന്നു. 

അതേസമയം ഉദ്യോഗസ്ഥന്‍റെ പരാതിയിൽ ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്ന് കാട്ടിയാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ കേസ്. 

ഓട്ടോറിക്ഷാ ഡ്രൈവര്‍ സംഘം ചേര്‍ന്ന് തേക്കടി ബോട്ട്‌ലാന്‍ഡിങ് റോഡില്‍ മദ്യപിച്ചെന്നും ചോദ്യം ചെയ്ത വനപാലകര്‍ക്കെതിരെ ഡ്രൈവര്‍ തട്ടിക്കയറിയെന്നുമായിരുന്നു വനപാലകരുടെ നിലപാട്. വനത്തിനുള്ളില്‍ മദ്യപാനം, പുകവലി  തുടങ്ങി ഏത് തരം വനേതര പ്രവര്‍ത്തിയുണ്ടായാലും കുറ്റക്കാരെ കസ്റ്റഡിയിലെടുക്കാനും കേസെടുക്കാനും വനം വകുപ്പിനാകും.

ഇവിടെ ഇതുണ്ടായിട്ടില്ല. വനത്തിനുള്ളില്‍ കുറ്റകൃത്യം ചെയ്‌തെന്ന് വനം ഉാഗസ്ഥര്‍ക്ക് വ്യക്തമായാല്‍ തേക്കടി ചെക്ക്‌പോസ്റ്റ് താഴ്ത്തി ആളെ പിടി കൂടാമായിരുന്നു. ഇതും ഈ സംഭവത്തിലുണ്ടായില്ല. ചെക്ക് പോസ്റ്റ് തുറന്ന് വച്ചിരുന്നു. 

തുറന്ന് വച്ച ചെക്ക് പോസ്റ്റിലൂടെ പൊതു റോഡിലേക്ക് മീറ്ററുകള്‍ ഓട്ടോറിക്ഷ കടന്ന്  കഴിഞ്ഞപ്പോഴാണ് ചെക്ക്‌പോസ്റ്റിന് ഏതിര്‍ വശത്തെ കടത്തിണ്ണയില്‍ നിന്നിരുന്ന ഉദ്യോഗസ്ഥന്‍ ഓടിച്ചെന്ന് ഓട്ടോറിക്ഷാ ഡ്രൈവറെ വലിച്ച് റോഡിലിട്ടത്.   

ഓട്ടോറിക്ഷാ ഡ്രൈവറെ ഉദ്യോഗസ്ഥൻ വലിച്ചു നിലത്തിടുന്നതിന്‍റെ വീഡോയ ദൃശ്യം



Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളമില്ലാതെ കുടിച്ചു; 21 കാരൻ മരിച്ചു

ബംഗളൂരു: പന്തയം ജയിക്കാൻ അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളം തൊടാതെ ഉള്ളിലാക്കിയ 21 കാരൻ മരിച്ചു. കർണാടകത്തിലെ കോലാറിലാണ് സംഭവം നടന്നത്. മുൾബാഗ് താലൂക്കിൽ പൂജരഹള്ളി ഗ്രാമത്തിൽ കാർത്തിക് എന്ന യുവാവാണ് മരിച്ചത്. 

കുഞ്ഞു പിറന്ന് എട്ടാം ദിവസമാണ് യുവാവിന്‍റെ മരണം. സുഹൃത്തുക്കൾ അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളം തൊടാതെ കഴിക്കുന്നവർക്ക് 10,000 രൂപ വാഗ്ദാനം ചെയ്‌തു. കാർത്തിക് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.

നിന്ന നിപ്പിൽ കാർത്തിക്ക് അഞ്ച് ബോട്ടിൽ മദ്യം അകത്താക്കി. എന്നാൽ മദ്യം ഉള്ളിൽ ചെന്നതിനു പിന്നാലെ തന്നെ ഇയാൾക്ക് അസ്വസ്ഥത തുടങ്ങി. വൈകാതെ കുഴഞ്ഞുവീണു. സുഹൃത്തുക്കൾ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഒരു വർഷം മുമ്പ് വിവാഹിതനായ കാർത്തിക്കിന് എട്ട് ദിവസം മുമ്പാണ് കുഞ്ഞ് ജനിച്ചത്. പ്രസവാനന്തര ചടങ്ങുകൾക്കായി ഭാര്യാ വീട്ടിലേക്ക് പോകും മുമ്പായിരുന്നു മദ്യപിച്ചതും വാതുവച്ചതും. 

Share it:

Idukki

Mostreaded

Post A Comment: