www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ട്രക്കിൽ ഇടിച്ച ബസിന് തീ പിടിച്ചു; 13 യാത്രക്കാർ വെന്തു മരിച്ചു

Share it:



ഭോപ്പാൽ: ട്രക്കിൽ ഇടിച്ച ബസ് തീ പിടിച്ച് 13 യാത്രക്കാർ വെന്തു മരിച്ചു. മധ്യപ്രദേശിലെ ഗുണയിലാണ് അപകടമുണ്ടായത്. 17 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായധനവും പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും നല്‍കുമെന്നും സർക്കാർ അറിയിച്ചു. 

അതേസമയം ബസ് ബിജെപി നേതാവിന്‍റെതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 2015 ല്‍ ഫിറ്റ്നസ് അവസാനിച്ച ബസിന് ഇൻഷുറന്‍സും ഉണ്ടായിരുന്നില്ലെന്നും കോൺഗ്രസ് പിസിസി അധ്യക്ഷൻ ജിത്തു പട്‍വാരി ആരോപിച്ചു.

അപകടത്തിൽ ഇതുവരെയും ആ‍ര്‍ക്കെതിരെയും നടപടിയുണ്ടായിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് നിന്ന് നിർദേശം വരുന്നത് വരെ നടപടിക്ക് കാത്തിരിക്കേണ്ടി വരുമോയെന്നും ജിത്തു പട്‍വാരി പരിഹസിച്ചു. 


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX


Share it:

National

Post A Comment: