www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിനോദ യാത്രക്കിടെ വിദ്യാർഥിക്കൊപ്പം റൊമാന്‍റിക് ഫോട്ടോഷൂട്ട്; പ്രധാനാധ്യാപികയെ പുറത്താക്കി

വിനോദ യാത്രക്കിടെ വിദ്യാർഥിക്കൊപ്പം റൊമാന്‍റിക് ഫോട്ടോ ഷൂട്ട് നടത്തിയ പ്രധാനാധ്യാപികയെ പുറത്താക്കി
Share it:



ബാംഗ്ലൂർ: വിനോദ യാത്രക്കിടെ വിദ്യാർഥിക്കൊപ്പം റൊമാന്‍റിക് ഫോട്ടോ ഷൂട്ട് നടത്തിയ പ്രധാനാധ്യാപികയെ പുറത്താക്കി. കർണാടകയിലെ ചിന്താമണി മുരുഗമല്ലയിലെ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപികയ്ക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടിയുണ്ടായിരിക്കന്നത്. 10-ാം ക്ലാസ് വിദ്യാർഥിക്കൊപ്പമാണ് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയത്.  

സ്കൂളിൽ നിന്നുള്ള വിനോദ യാത്രക്കിടെ വിദ്യാർഥിയെ ചുംബിക്കുന്നതടക്കമുള്ള തരത്തിലായിരുന്നു ഫോട്ടോ ഷൂട്ട്. ഇത് പുറത്ത് വന്നതിന് പിന്നാലെ വിദ്യാർഥിയുടെ രക്ഷിതാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.

42കാരിയായ അധ്യാപിക വിദ്യാർഥിയെ ചുംബിക്കുകയും വിദ്യാർഥിയെ കൊണ്ട് അധ്യാപികയെ എടുത്തുയര്‍ത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഈ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 

സംഭവം വിവാദമായതിന് പിന്നാലെ അധ്യാപിക ചിത്രങ്ങളും വീഡിയോയും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വകുപ്പുള്ളത്. സംഭവത്തില്‍ ബിഇഒയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഡിസംബര്‍ 22 മുതല്‍ 25 വരെ ഹോരാനാട്, ധര്‍മ്മസ്ഥല, യാന എന്നിവിടങ്ങളിലേക്കായിരുന്നു സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയത്. 

മറ്റൊരു വിദ്യാർഥിയേക്കൊണ്ട് രഹസ്യമായി ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ചതിനാല്‍ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർഥികളോ അധ്യാപകരോ സംഭവം അറിഞ്ഞിരുന്നില്ലെന്നാണ് ബിഇഒ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1


Share it:

Mostreaded

Viral

Post A Comment: