www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഡെൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം

Share it:



ന്യൂഡൽഹി: ഡെൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം പൊട്ടിത്തെറി. വൈകിട്ട് അഞ്ചോടെയാണ് സ്ഥലത്ത് സ്ഫോടന ശബ്ദം കേട്ടത്. ഉടൻ തന്നെ ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തിയെങ്കിലും പൊട്ടിത്തെറിക്ക് കാരണമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

എംബസിക്ക് സമീപത്ത് നിന്നും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെന്ന് വൈകിട്ട് അഞ്ചോടെയാണ്  ഫയര്‍ഫോഴ്‌സിന് ഫോണ്‍ സന്ദേശം ലഭിച്ചത്. ഫോറന്‍സിക് സംഘവും ബോംബ് സ്‌ക്വാഡും പൊലീസ് സംഘവും എംബസിക്ക് സമീപം പരിശോധന നടത്തി. ദേശീയ അന്വേഷണ ഏജന്‍സിയുടെ സംഘവും സ്ഥലത്തെത്തി. 

എംബസിക്ക് മീറ്ററുകള്‍ അകലെ നിന്നും വലിയ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നും പുക ഉയര്‍ന്നുവെന്നും സുരക്ഷാ ജീവനക്കാരന്‍ തേജവ് ഛേത്രിയും പ്രതികരിച്ചു. 2021 ജനുവരി 29 ന് ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ ബോംബ് സ്‌ഫോടനം  നടന്നിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX


Share it:

National

Post A Comment: