www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യയെ സയനൈഡ് കൊടുത്തു കൊന്നു; ഭർത്താവ് അറസ്റ്റിൽ

Share it:



ബംഗളൂരു: ഭാര്യയെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം. ദേവവൃന്ദ ഗ്രാമത്തിലെ വസതിയില്‍ ശ്വേത എന്ന യുവതിയെയാണ് ഭര്‍ത്താവ് ദര്‍ശന്‍ സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയത്. 

സംഭവവുമായി ബന്ധപ്പെട്ട് ദര്‍ശനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്വേത സിറിഞ്ച് ഉപയോഗിച്ച് സ്വയം വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തെന്നു വരുത്തിത്തീര്‍ക്കാന്‍ ദര്‍ശന്‍ ശ്രമിച്ചിരുന്നു.  

ശ്വേതയ്ക്കു ഹൃദയാഘാതം ഉണ്ടായതായും പറഞ്ഞു. എന്നാല്‍ മകളുടെ മരണത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടുകാര്‍ വരുന്നതിനു മുന്നേ ശ്വേതയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ദര്‍ശന്‍ ശ്രമിച്ചതും സംശയം വര്‍ധിപ്പിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്നല്ല മരണമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്നു ദര്‍ശനെ കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്തപ്പോഴാണു കുറ്റകൃത്യത്തിന്‍റെ ചുരുളഴിഞ്ഞത്. ശ്വേതയെ കൊന്നതാണെന്നു പ്രതി സമ്മതിച്ചു. 

കോളജ് കാലം മുതല്‍ പ്രണയത്തിലായിരുന്ന ശ്വേതയും ദര്‍ശനും മൂന്നു വര്‍ഷം മുന്‍പാണു വിവാഹിതരായത്. ജോലിസ്ഥലത്തുള്ള മറ്റൊരു യുവതിയുമായി ദര്‍ശന്‍ അടുപ്പത്തിലായതോടെ ദാമ്പത്യത്തില്‍ വിള്ളലുണ്ടാകുകയായിരുന്നു. ഇതെ തുടർന്നായിരുന്നു കൊലപാതകം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW


Share it:

National

Post A Comment: