www.superprimetime.com

Total Pageviews

45,288,172

Blog Archive

Search This Blog

Tags

Kerala (1813) Idukki (1767) Mostreaded (1616) Crime (1380) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ സ്വത്തിനെ കുറിച്ച് അന്വേഷിക്കണം; കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി

സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ സ്വത്തിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി
Share it:



കൊച്ചി: സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസിന് എങ്ങനെ കോടികളുടെ സ്വത്തുണ്ടായി എന്നതു സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് അടിമാലി സ്വദേശിനി മറിയക്കുട്ടി. തനിക്കെതിരെ സി.വി. വർഗീസ് ഉന്നയിച്ച ആരോപണത്തിന് മറുപടിയായിട്ടാണ് മറിയക്കുട്ടി രംഗത്തെത്തിയത്. 

രാഷ്ട്രീയ അധഃപതനത്തിന്‍റെ പ്രതീകമായി മാറിയെന്നായിരുന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പ്രസ്ഥാവന. എന്നാൽ താന്‍ ഭിക്ഷാടന സമരം നടത്താന്‍  കാരണം സിപിഎമ്മാണെന്നും പെന്‍ഷന്‍ കിട്ടുന്നില്ലെന്ന് അറിയിച്ചിട്ടും സിപിഎം തിരിഞ്ഞുനോക്കിയില്ലെന്നും മറിയക്കുട്ടി കുറ്റപ്പെടുത്തി. 

ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് സഹായിച്ചെങ്കില്‍ അതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം  നടത്തുന്ന വർഗീസിന് എങ്ങനെ കോടികളുടെ സ്വത്തുണ്ടായെന്ന് ചോദിച്ച മറിയക്കുട്ടി, ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Kerala

Mostreaded

Post A Comment:

Also Read

ഇടുക്കിയിൽ പെരുമഴ; അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് ശക്തം

ഇടുക്കി: ജില്ലയിൽ പുലർച്ചെ തുടങ്ങിയ പെരുമഴ നിർത്താതെ തുടരുന്നു. ചൊവ്വാഴ്ച്ച പുലർച്ചെയാണ് ഇടവിട്ട് ശക്തമായ മഴ തുടങ്ങിയത്.