www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂന്ന് മാസം മുമ്പ് ജോലിക്ക് പോയ യുവാവ് ദുബായിൽ മരിച്ചു

അയ്യപ്പന്‍കോവില്‍ മേരികുളം പാറയില്‍ പരേതനായ പി.വി. ശശി (അജ്ഞലി പ്രസ് ഉപ്പുതറ) യുടെ മകന്‍ നിഖില്‍ പി. ശശി (22)യാണ് മരിച്ചത്.
Share it:



ഇടുക്കി: മൂന്ന് മാസം മുമ്പ് ദുബായിൽ ജോലിക്ക് പോയ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അയ്യപ്പന്‍കോവില്‍ മേരികുളം പാറയില്‍ പരേതനായ പി.വി. ശശി (അജ്ഞലി പ്രസ് ഉപ്പുതറ) യുടെ മകന്‍ നിഖില്‍ പി. ശശി (22)യാണ് മരിച്ചത്. 

ദുബായിലെ സൂപ്പർ മാർക്കറ്റിൽ അക്കൗണ്ടന്‍റായി ജോലി കിട്ടിയതിനെ തുടർന്നാണ് നിഖിൽ മൂന്ന് മാസം മുമ്പ് വിദേശത്തേക്ക് പോയത്. വ്യാഴാഴ്ച്ച ജോലി കഴിഞ്ഞ് രാത്രി 10.30 ഓടെ ഉറങ്ങാന്‍ കിടന്ന നിഖില്‍ വെള്ളിയാഴ്ച രാവിലെ 8.30 ആയിട്ടും ഉണര്‍ന്നില്ല. തുടര്‍ന്ന് റൂമില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആംബുലന്‍സ് വിളിച്ച് അടുത്തുള്ള അല്‍ റഷീദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11 ഓടെ  മരണം സ്ഥിരീകരിച്ചു.

ഹൃദയാഘാധമാണ് മരണ കാരണമെന്നാണ് ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. സോനാപൂരിലെ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം സുഹൃത്തുക്കള്‍ തുടങ്ങിയിട്ടുണ്ട്. അമ്മ: പ്രസാദ ശശി. യു.കെ.യില്‍ വിദ്യാര്‍ഥിയായ സഹോദരന്‍ നിമല്‍ പി. ശശി നാട്ടിലേക്കു തിരിച്ചിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly


Share it:

Idukki

Post A Comment: