www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാത്രിയിൽ കാൽ വഴുതി തോട്ടിൽ വീണ യുവതി ഒഴുക്കിൽപെട്ട് മരിച്ചു

നെടുങ്കണ്ടം വെളിയില്‍ ഷെറിന്‍റെ ഭാര്യ ആശയാണ്(26) മരിച്ചത്.
Share it:



ഇടുക്കി: മൂന്ന് മാസം മുമ്പ് വിവാഹിതയായ യുവതി കൈവരിയില്ലാത്ത പാലത്തിൽ നിന്നും തോട്ടിലേക്ക് വീണ് മരിച്ചു. നെടുങ്കണ്ടം വെളിയില്‍ ഷെറിന്‍റെ ഭാര്യ ആശയാണ്(26) മരിച്ചത്. നെടുങ്കണ്ടം ചക്കക്കാനത്ത് ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.  

സഭയിലെ അംഗങ്ങളായ കുടുംബത്തിന്‍റെ വീട്ടില്‍ എത്തിയതായിരുന്നു ഷെറിനും ആശയും. കൈവരിയില്ലാത്ത ചെറിയ പാലത്തിന് സമീപം  വാഹനം നിര്‍ത്തിയശേഷം ഷെറിന്‍ പുറത്തിറങ്ങി. പിന്നാലെ ഇറങ്ങിയ ആശ കാല്‍ വഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു. 

മഴയും ഇരുട്ടും ആയതിനാല്‍ ഷെറിന് പെട്ടെന്ന് തോട്ടിലേക്ക് ഇറങ്ങി ആശയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും ആശ തോട്ടിലൂടെ ഒഴുകിപ്പോയിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്‍റെയും പൊലീസിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഒന്നര മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 11 ന് കൊച്ചറ ഐ.പി.സി സെമിത്തേരിയില്‍. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അണക്കര കരോട്ടുമാലില്‍ കുടുംബാംഗമാണ് പരേത. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP


Share it:

Idukki

Mostreaded

Post A Comment: