ഇടുക്കി: നാട്ടുകാരെ വിഡ്ഢികളാക്കിയുള്ള കെ. ചപ്പാത്ത്- ചെങ്കര റോഡ് നിർമാണത്തിനെതിരെ ജനരോഷം ശക്തം. അരക്കോടിയിലേറെ തുക അനുവദിച്ചിട്ടും അശാസ്ത്രീയമായി നിർമിക്കുന്ന റോഡ് ഇപ്പോൾ വാഹന യാത്രികർക്കും നാട്ടുകാർക്കും ഭാരമായി മാറിയിരിക്കുകയാണ്.
സംഭവത്തിൽ രൂക്ഷമായ വിമർശനം ഉയർന്നിട്ടും രാഷ്ട്രീയ നേതാക്കളോ, ഉദ്യോഗസ്ഥരോ, കരാറുകാരോ വിഷയത്തിൽ ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനായി നാല് മാസം മുമ്പാണ് അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ചപ്പാത്ത്- ചെങ്കര റോഡ് നിർമാണം ആരംഭിച്ചത്.
വർഷങ്ങളായി റോഡ് തകർന്ന് കിടന്നിട്ടും ഇവിടേക്ക് ജനപ്രതിനിധികൾ പോലും തിരിഞ്ഞു നോക്കിയിരുന്നില്ല. തെരഞ്ഞെടുപ്പിൽ റോഡ് തകർന്ന് കിടക്കുന്നത് തിരിച്ചടിയാകുമെന്ന് മനസിലാക്കിയ പ്രാദേശിക നേതാക്കളാണ് റോഡ് പണിക്ക് വിവിധ വകുപ്പുകളിൽ നിന്നും ഫണ്ട് തരപ്പെടുത്തിയത്.
തുടർന്ന് ഏതാനും ഭാഗങ്ങളിൽ കോൺക്രീറ്റ് ഇട്ട ശേഷം ജോലികൾ മരവിച്ചു. ഇതോടെ സംഭവം വിവാദമാകുകയും നാട്ടുകാർ വിമർശനവുമായി രംഗത്തെത്തുകയും ചെയ്‌തിരുന്നു.
ഈ വീഡിയോ കണ്ടോ...
ഇതിനു പിന്നാലെ വീണ്ടും റോഡ് പണി ആരംഭിച്ചെങ്കിലും അടിമുടി അശാസ്ത്രീയമായിട്ടാണ് ഇപ്പോൾ പണികൾ പുരോഗമിക്കുന്നത്. ടാറിങ്ങിന് ശേഷമാണ് സാധാരണയായി റോഡിൽ കോൺക്രീറ്റ് ഓടകൾ നിർമിക്കാറുള്ളതെങ്കിൽ ഇവിടെ ആദ്യം ഇട്ട കോൺക്രീറ്റ് ഓടകൾ ഇപ്പോൾ ടാറിങ്ങിനെക്കാളും താണു കിടക്കുകയാണ്. ഇത് കട്ടിങ് ആയതോടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവായി.
ചപ്പാത്ത് മുതൽ സിമന്‍റ് പാലം വരെ റോഡ് നവീകരിക്കുന്നതിന് 50 ലക്ഷം രൂപയാണ് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുള്ളത്. ഇത് ധാരാളമാണെന്നിരിക്കെ എല്ലായിടത്തും ടാർ പോലും എത്തിക്കാതെയാണ് റോഡ് പണി നടത്തിയിരിക്കുന്നത്.
ചപ്പാത്തിൽ നിന്നും വണ്ടിപ്പെരിയാർ, കുമളി, തേക്കടി, മ്ലാമല, ചെങ്കര തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്താനാകുന്ന റോഡാണ് ഇത്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളും ഈ റോഡിനു വശങ്ങളിലുണ്ട്.
കാലങ്ങളായി ഈ റോഡ് പിഡബ്ലിയുഡി ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കൾ തന്നെ ഇതിനു തുരങ്കം വയ്ക്കുന്നതായും ആരോപണമുണ്ട്.
നിലവിൽ സിമന്‍റ് പാലത്തിന് ശേഷം തകര്‍ന്ന് കിടക്കുന്ന ഭാഗം നന്നാകാന്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലാ പഞ്ചായത്തും 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ ഭാഗങ്ങളിൽ ഇതുവരെ പണികൾ നടന്നിട്ടില്ല.
നേരത്തെ മലയോര ഹൈവേ നിർമാണം നടന്ന സമയത്തും ചപ്പാത്ത് പ്രദേശത്ത് രാഷ്ട്രീയ നേതാക്കൾ അനാവശ്യ വിവാദം ഉണ്ടാക്കുകയും തുടർന്ന് റോഡിന്‍റെ ഓട നിർമാണം അടക്കം വേണ്ട രീതിയിൽ നടക്കാതിരിക്കുകയും ചെയ്‌തിരുന്നു.
മാധ്യമങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും വികസന വിരോധികളായ ഈ രാഷ്ട്രീയക്കാർ മാധ്യമങ്ങൾക്കെതിരെയും നിലപാടെടുത്തു. കാലങ്ങളായി ചപ്പാത്ത് പ്രദേശത്ത് കക്ഷി ഭേദമെന്യേ ചില രാഷ്ട്രീയ നേതാക്കൾ നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടാണ് പ്രദേശത്തിനു തന്നെ ശാപമായി മാറിയിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പണത്തിനു വേണ്ടി പദ്ധതികളെ പോലും അട്ടമറിക്കുന്ന ഇവർ ചേർന്നുണ്ടാക്കിയ വലിയ സംഘമാണ് ഇവിടെ കാര്യങ്ങൾ നിശ്ചയിച്ചുകൊണ്ടിരിക്കുന്നത്. മലയോര ഹൈവേ നിർമാണത്തിലും ഈ സംഘത്തിന്‍റെ അഴിഞ്ഞാട്ടമാണ് ചപ്പാത്ത് പ്രദേശത്ത് കണ്ടത്. ഈ ഗൂഡ സംഘങ്ങളിൽ ചിലർ ഇത്തവണ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും എട്ട് നിലയിൽ പൊട്ടിയതും ശ്രദ്ധേയമായി.
നിലവിൽ നടക്കുന്ന റോഡ് പണിയിലും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകൾ ഉണ്ടായതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. വിഷയത്തിൽ ജനപ്രതിനിധികൾ ഇടപെടാത്തതും ഇതിനെ തുടർന്നാണെന്നാണ് സൂചനകൾ.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്ത്
ഭോപ്പാൽ: യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഗ്രാമത്തിൽ സംഘർഷം. സോഷ്യൽ മീഡിയയിലൂടെയാണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തു വന്നത്. സംഭവം വിവാദമായതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ ഇതിനു പിന്നാലെ നാട്ടിൽ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
സംഘർഷത്തിൽ കടകളും വാഹനങ്ങളും വീടും തീയിട്ടു നശിപ്പിച്ചതായാണ് റിപ്പോർട്ട്. വീഡിയോയില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദാംജിപുരയില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായതായി ആരോപിക്കപ്പെടുന്ന പശു പ്രതിയായ അബു ഖാന്‍റേതാണ്. പ്രതിയുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ഒരു പഞ്ചര്‍ റിപ്പയര്‍ കടയ്ക്ക് നാട്ടുകാര്‍ തീയിട്ടു.
അഗ്‌നിശമന സേനയെ വിളിച്ചുവരുത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം, ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് നാശം സംഭവിച്ചതായി പറയപ്പെടുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Post A Comment: