വായിലെ ക്യാൻസറിന് ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങളുണ്ട്. ചുണ്ടുകൾ, നാവ്, വായുടെ ആവരണം, മോണകൾ, വായയുടെ അടിഭാഗം, മുകൾ ഭാഗം, തൊണ്ടയുടെ പിൻഭാഗം എന്നിവിടങ്ങളിലാണ് സാധാരണായി വായിലെ ക്യാൻസർ ഉണ്ടാകാറുള്ളത്.
മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവര്‍ക്ക് വായിലെ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. പുകവലി അല്ലെങ്കില്‍ പുകയില ചവയ്ക്കുന്നതുമായി പലപ്പോഴും ഓറല്‍ ക്യാന്‍സര്‍ ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും മദ്യം കഴിക്കുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കും.
ഇന്ത്യയിലെ 10 ഓറല്‍ ക്യാന്‍സര്‍ കേസുകളില്‍ ആറില്‍ കൂടുതല്‍ കേസുകളും മദ്യവും ഗുഡ്ക, ഖൈനി, പാന്‍ തുടങ്ങിയ പുകയില്ലാത്ത പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സെന്‍റര്‍ ഫോര്‍ ക്യാന്‍സര്‍ എപ്പിഡെമിയോളജിയിലെയും ഹോമി ഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യം കഴിക്കുന്നത് അസറ്റാല്‍ഡിഹൈഡ് ഉൽപാദിപ്പിക്കുന്നു. ഇത് വായിലെ കോശങ്ങളിലെ ഡിഎന്‍എയെ നശിപ്പിക്കുന്ന ഒരു വിഷ പദാർഥമാണ്.
പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ചുണ്ടിലോ, മോണയിലോ, വായയ്ക്കുള്ളിലോ രണ്ടാഴ്ചയ്ക്കുള്ളില്‍ സുഖപ്പെടാത്ത വ്രണം കാണുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.
വായയ്ക്കുള്ളിലെ അര്‍ബുദത്തിന് മുമ്പുള്ള വളര്‍ച്ച വെളുത്തതോ, ചുവപ്പോ, മോണയിലും, നാവിലും, കവിളിന്‍റെ ഉള്‍ഭാഗത്തും, വായയുടെ മുകള്‍ഭാഗത്തും വികസിക്കുന്നു. ഈ പാടുകള്‍ കട്ടിയുള്ളതും പരുക്കനുമായിരിക്കും. ഈ പാടുകളുടെ പ്രാരംഭ ഘട്ടത്തില്‍ സാധാരണയായി ഒരു അസ്വസ്ഥതയും ഉണ്ടാകില്ല.
നാവിലോ, മോണയിലോ, വായയുടെ ആവരണത്തിലോ വെളുത്ത പാടുകള്‍ (ല്യൂക്കോപ്ലാകിയ) അല്ലെങ്കില്‍ ചുവന്ന പാടുകള്‍ കാണുന്നതാണ് മറ്റൊരു ലക്ഷണം.
സാധാരണയായി വായയ്ക്കുള്ളിലോ, ചുണ്ടുകളിലോ, കഴുത്തിലോ, താടിയെല്ലിലോ സ്ഥിതി ചെയ്യുന്ന വളര്‍ച്ചയോ ടിഷ്യു കട്ടിയാക്കലോ ആയിട്ടാണ് ഓറല്‍ ക്യാന്‍സര്‍ പ്രത്യക്ഷപ്പെടുന്നത്. മുഴകള്‍ വേദനാജനകമോ വേദനയില്ലാത്തതോ ആകാം. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന മുഴകള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തണം.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Post A Comment: