www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2022) Idukki (1936) Mostreaded (1617) Crime (1499) National (1256) Entertainment (856) world (450) Viral (445) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (142) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഹൃദയാഘാതം; മണിക്കൂറുകൾ മുമ്പ് ശരീരം നൽകുന്ന സൂചനകൾ

early symptoms before heart attack
Share it:

early symptoms before heart attack


അപ്രതീക്ഷിതമായി ഉണ്ടാകുന്നതാണ് ഹൃദയാഘാതമെങ്കിലും ഇതിനു മുമ്പ് ശരീരം ചില ലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്. ദിവസങ്ങൾക്കോ, മണിക്കൂറുകൾക്കോ മുമ്പ് തന്നെ ശരീരത്തിൽ ചില ലക്ഷണങ്ങൾ കാണാറുണ്ട്. 

പലപ്പോഴും ആളുകൾ ഇതിനെ നിസാരമായി കാണുകയാണ് പതിവ്. കൃത്യ സമയത്ത് ആശുപത്രിയിലെത്താൻ സാധിച്ചാൽ ഹൃദയാഘാതത്തെ തുടർന്നുണ്ടാകുന്ന മരണത്തെ തടയാൻ സാധിക്കുമെന്നാണ് ഡോക്‌ടർമാർ നിർദേശിക്കുന്നത്.

ആളുകളുടെ ശരീര ഘടന അനുസരിച്ച് ലക്ഷണങ്ങളിൽ വ്യത്യാസമുണ്ടായിരിക്കാം. നെഞ്ചുവേദന മാത്രമല്ല ഹൃദയാഘാതത്തിന്‍റെ ലക്ഷണം. 

ശ്വാസതടസം, ക്ഷീണം തുടങ്ങി ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ചിലപ്പോൾ ഹൃദയ സംബന്ധമായ പ്രശ്നങ്ങളിലേക്കുള്ള തുടക്കമായിരിക്കാം. ഹൃദയാഘാതത്തിനു ദിവസങ്ങൾ മുമ്പ് ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

ക്ഷീണം

വലിയ അധ്വാനങ്ങൾ ഇല്ലാതിരുന്നിട്ടും ശരീരത്തിൽ ക്ഷീണം അനുഭവപ്പെടുന്നത് ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. ഹൃദയത്തിന് ആവശ്യമായ രക്തവും ഓക്‌സിജനും ലഭിക്കാത്തതിന്‍റെ സൂചനയായിരിക്കാം ഈ ക്ഷീണമെന്നാണ് ഡോക്‌ടർമാർ നൽകുന്ന മുന്നറിയിപ്പ്. 

രാവിലെ എഴുന്നേറ്റ ഉടന്‍ ക്ഷീണം, ചെറിയ ജോലികള്‍ പോലും ചെയ്യാന്‍ ബുദ്ധിമുട്ട്, വിശ്രമിച്ചിട്ടും ക്ഷീണം മാറാതിരിക്കുക എന്നിവ ഉണ്ടായാൽ എത്രയും വേഗം ഡോക്‌ടറെ കാണേണ്ടതുണ്ട്. സ്ത്രീകളില്‍ ഈ ലക്ഷണം കൂടുതല്‍ സാധാരണമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.

നെഞ്ചില്‍ അസ്വസ്ഥത അല്ലെങ്കില്‍ വേദന

ഹൃദയാഘാതത്തിന്‍റെ ഏറ്റവും സാധാരണ ലക്ഷണമാണിത്. നെഞ്ചില്‍ അമര്‍ത്തുന്നതുപോലുള്ള അനുഭവം, നെഞ്ചെരിച്ചില്‍ തോന്നുക, ഭാരമുള്ള വസ്തു നെഞ്ചില്‍ വെച്ചിരിക്കുന്നതുപോലെ തോന്നുക, വേദന വരികയും പോകുകയും ചെയ്യാം. ചിലപ്പോള്‍ ഇത് വളരെ നേരിയ അസ്വസ്ഥത മാത്രമായിരിക്കാം.

ശ്വാസതടസം

നടക്കുമ്പോഴോ പടികള്‍ കയറുമ്പോഴോ മാത്രമല്ല, ചിലപ്പോള്‍ വിശ്രമിക്കുന്ന സമയത്തുപോലും ശ്വാസംമുട്ടല്‍ അനുഭവപ്പെടാം. ഇത് ഹൃദയത്തിന്‍റെ പമ്പിങ് ശേഷി കുറയുന്നതിന്‍റെ സൂചനയായിരിക്കാം.

കൈ, തോള്‍, കഴുത്ത്, താടി എന്നിവിടങ്ങളിലേക്കുള്ള വേദന

നെഞ്ചിലെ വേദന ഇടത് കൈയിലേക്ക് വ്യാപിക്കുന്നതായി തോന്നും. പിന്നീട് വലത് കൈയിലേക്ക്, തോള്‍, കഴുത്ത്, താടി, പുറംഭാഗം എന്നിവിടങ്ങളിലേക്ക് വ്യാപിക്കാം. ചിലരില്‍ നെഞ്ചുവേദനയില്ലാതെ ഈ ഭാഗങ്ങളില്‍ മാത്രം വേദന അനുഭവപ്പെടാറുണ്ട്.

അമിതമായി വിയര്‍ക്കുക

യാതൊരു കാരണവുമില്ലാതെ വിയര്‍ക്കുക, ശരീരം ഒട്ടിപ്പിടിക്കുന്നതുപോലുള്ള വിയര്‍പ്പ്. ഇങ്ങനെ വന്നാൽ അടിയന്തരമായി ശ്രദ്ധിക്കേണ്ട ലക്ഷണമാണ്.

ദഹനക്കേട് അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍

പലരും ഇത് ഗ്യാസ് പ്രശ്‌നമാണെന്ന് തെറ്റിധരിക്കാറുണ്ടെങ്കിലും ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നും നെഞ്ചെരിച്ചിൽ ഉണ്ടാകാറുണ്ട്. വയറിന് അസ്വസ്ഥത, നെഞ്ചെരിച്ചില്‍, 

ഓക്കാനം, ഛര്‍ദ്ദി എന്നിവ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍ ഇത് ഹൃദയാഘാതത്തിന്റെ ആദ്യ സൂചനയായിരിക്കാം.

ഉറക്കപ്രശ്‌നങ്ങള്‍

ഉറങ്ങാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, രാത്രിയില്‍ പലതവണ ഉണരുക, അസ്വസ്ഥത അനുഭവപ്പെടുക എന്നിവ ഉണ്ടാകാം.

ഹൃദയമിടിപ്പ് അസാധാരണമാകുക

ഹൃദയം വേഗത്തില്‍ മിടിക്കുക, മിടിപ്പ് തെറ്റുന്നതുപോലെ തോന്നുക, നെഞ്ചില്‍ വിറയല്‍ അനുഭവപ്പെടുക. ഇത് ഹൃദയത്തിലെ വൈദ്യുത പ്രവര്‍ത്തനത്തിലെ പ്രശ്‌നങ്ങളുടെ സൂചനയായിരിക്കാം.

ഹൃദയാഘാതത്തിനു മുമ്പ് സ്ത്രീകളിലും പുരുഷൻമാരിലും കാണുന്ന ലക്ഷണങ്ങൾ

സ്ത്രീകളില്‍

ക്ഷീണം, ശ്വാസതടസം, ഓക്കാനം, പുറംവേദന, താടി വേദന, ദഹനക്കേട് എന്നിവ നെഞ്ചുവേദനയേക്കാള്‍ കൂടുതലായി കാണപ്പെടാം.

പുരുഷന്മാരില്‍

ശക്തമായ നെഞ്ചുവേദന, ഇടത് കൈയിലേക്ക് വേദന, അമിത വിയര്‍പ്പ്. 

ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്. ഉടന്‍ ഡോക്ടറെയോ അടുത്തുള്ള ആശുപത്രിയെയോ സമീപിക്കണം. നെഞ്ചുവേദന അഞ്ച് മിനിറ്റിലധികം നീണ്ടുനില്‍ക്കുകയോ ശ്വാസതടസം, തണുത്ത വിയര്‍പ്പ്, തലകറക്കം എന്നിവയോടൊപ്പം വരികയോ ചെയ്താല്‍ അടിയന്തര വൈദ്യസഹായം തേടുക. 

early symptoms before heart attack

ഹൃദയാഘാതം തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ദിവസവും കുറഞ്ഞത് 30 മിനിറ്റ് നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുക, പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും അടങ്ങിയ സമീകൃത ഭക്ഷണം കഴിക്കുക. 

പുകവലിയും പുകയില ഉല്‍പ്പന്നങ്ങളും ഒഴിവാക്കുക. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രണത്തില്‍ സൂക്ഷിക്കുക. ആവശ്യമായ ഉറക്കം ഉറപ്പാക്കുക, മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗ, ധ്യാനം തുടങ്ങിയവ ശീലമാക്കുക. 

early symptoms before heart attack 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:
Next
This is the most recent post.
Previous
Older Post

Health

Post A Comment:

Portable Mini Air Cooler Fan with LED Light