www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2022) Idukki (1939) Mostreaded (1617) Crime (1502) National (1256) Entertainment (858) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (36) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

13 കാരി ഇരയായത് കൂട്ട ബലാത്സംഗത്തിന്; പ്രതികളിൽ പെൺകുട്ടിയും

Share it:



പത്തനംതിട്ട: ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ 13 കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സംഭവത്തിൽ കൂടൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. 

പ്രായപൂർത്തിയാകാത്ത എട്ട് പേരാണ് കേസിലെ പ്രതികളെന്നാണ് വിവരം. ഇതിൽ ആറ് പേരെ തിരിച്ചറിഞ്ഞതായും ഒരു പെൺകുട്ടിയും ഇക്കൂട്ടത്തിൽ ഉണ്ടെന്നും വിവരമുണ്ട്. സംഭവത്തിൽ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. 

സ്കൂളിനു സമീപത്തുവച്ചും പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽവച്ചും പീഡനം നടന്നിട്ടുണ്ടെന്നാണ് വിവരം. പെൺകുട്ടിയുടെ അതേ സ്കൂളിൽ തന്നെ പഠിക്കുന്നവരാണ് പ്രതികൾ. 

ഇരയും പ്രതികളും പ്രായപൂർത്തിയാകാത്തവരായതിനാൽ തന്നെ അതീവ ജാഗ്രതയിലാണ് കേസിലെ അന്വേഷണം പുരോഗമിക്കുന്നത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിൽ കുട്ടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയതിനു പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light