www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2022) Idukki (1939) Mostreaded (1617) Crime (1500) National (1256) Entertainment (856) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (142) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (36) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ബസിനുള്ളിൽ നഗ്നതാ പ്രദർശനം; യുവാവിനെ കൈകാര്യം ചെയ്‌ത് യുവതി

Share it:



ഭോപ്പാല്‍: ഓടുന്ന ബസിൽ സ്ത്രീകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിന് കണക്കിനു കൊടുത്ത് യുവതി. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം നടന്നത്. യുവാവിന്‍റെ പ്രവൃത്തിയും യുവതിയുടെ പ്രതികരണവും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. 

ബസ് ദിയോരി സ്റ്റാന്‍റില്‍ എത്തിയപ്പോഴാണ് നിതീഷ് ഗോണ്ഡ് എന്നയാള്‍ ബസില്‍ അതിക്രമം കാണിച്ചതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ബസിനുള്ളില്‍ പിറകില്‍നിന്ന് നടന്നുവന്ന ഇയാള്‍ രണ്ട് പെണ്‍കുട്ടികള്‍ ഇരിക്കുന്ന സീറ്റിന് സമീപം നില്‍ക്കുകയും പാന്‍റ്സിന്‍റെ സിബ്ബ് തുറന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. 

പെണ്‍കുട്ടിയുടെ ദേഹത്ത് സ്പര്‍ശിക്കാനും ശ്രമമുണ്ടായി. യുവാവ് തൊട്ടടുത്ത് വന്നയുടന്‍ പെണ്‍കുട്ടി ഇത് ശ്രദ്ധിച്ചിരുന്നു. ഇയാളുടെ പ്രവൃത്തി കണ്ടതോടെ പെണ്‍കുട്ടി സീറ്റില്‍നിന്ന് രോഷത്തോടെ ചാടിയെഴുന്നേല്‍ക്കുകയും യുവാവിന്‍റെ മുഖത്തടിക്കുകയും ചെയ്തു. 

യുവാവ് ഇറങ്ങിയോടിയെങ്കിലും പെണ്‍കുട്ടിയും പിറകെ ഓടി. അതേസമയം, പ്രതി ഓടിരക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പിന്നീട് വൈറലായതോടെയാണ് പൊലീസ് പ്രതിയായ നിതീഷ് ഗോണ്ഡിനെ കസ്റ്റഡിയിലെടുത്തു.

 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:
Next
This is the most recent post.
Previous
Older Post

Viral

Post A Comment:

Portable Mini Air Cooler Fan with LED Light