മുംബൈ: സൂപ്പർ ക്യാമറാ സവിശേഷതയുമായി ഒപ്പോയുടെ ഫൈൻഡ് എക്‌സ് 9 എസ് വിപണിയിൽ. മികച്ച ബാറ്ററി പാക്കപ്പോടെ എത്തിയ ഫോണിന് വലിയ സ്വീകാര്യത ലഭിക്കുന്നതായിട്ടാണ് വിവരം. 79,999 രൂപയാണ് പ്രാരംഭ വില.
8എംഎം ആണ് ഫോണിന്‍റെ തിക്ക്നെസ്. IP66, IP68, IP69 സര്‍ട്ടിഫിക്കേഷനുകള്‍ ഉള്ള ഫോണ്‍ പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കും. FHD+ റെസല്യൂഷനോടുകൂടിയ 6.59 ഇഞ്ച് അമോല്‍ഡ് ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റും ഉണ്ട്. ഗൊറില്ല ഗ്ലാസ് 7i ആണ് ഫോണിലുള്ളത്.
12GB LPDDR5X റാമും 256GB UFS 4.1 സ്റ്റോറേജുമായി ജോഡിയാക്കിയ മീഡിയടെക് ഡൈമെന്‍സിറ്റി 9500s പ്രോസസറാണ് Oppo Find X9sന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16ല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നു.
മികച്ച ക്യാമറയാണ് ഫോണിന്‍റെ ആകര്‍ഷണം. OIS സഹിതമുള്ള 50MP പ്രൈമറി ക്യാമറ, 120-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉള്ള 50MP അള്‍ട്രാ-വൈഡ് സെന്‍സര്‍, 3എക്സ് ഒപ്റ്റിക്കല്‍ സൂം വാഗ്ദാനം ചെയ്യുന്ന 50എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ കാമറ എന്നിവയുമായാണ്. മുന്‍വശത്ത്, 32എംപി സെല്‍ഫി ക്യാമറയാണുള്ളത്.
എഐ ഫീച്ചറാണ് ഫോണിന്‍റെ മറ്റൊരു പ്രത്യേകത. എഐ ഇറേസറിന് ഫോട്ടോകളില്‍ നിന്ന് അനാവശ്യ വസ്തുക്കള്‍ നീക്കം ചെയ്യാന്‍ കഴിയും, അതേസമയം എഐ പെര്‍ഫെക്റ്റ് ഷോട്ട് ഇമേജ് ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നു. എഐ മൈന്‍ഡ് ബട്ടണും ഈ സവിശേഷതകള്‍ ആക്‌സസ് ചെയ്യുന്നത് എളുപ്പമാക്കുന്നു. പ്രത്യേകിച്ച് കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് ഈ എഐ ഡിവൈസുകള്‍ ഉപയോഗപ്രദമാകും.
Oppo Find X9s ന് 7,025 mAh ബാറ്ററിയിലാണ് വരുന്നത്, ഒറ്റ ചാര്‍ജില്‍ ഒരു ദിവസം മുഴുവന്‍ ഫോണില്‍ ബാറ്ററി ചാര്‍ജ് നില്‍ക്കും. 80W SuperVOOC ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന ഈ ഫോണ്‍ 20% മുതല്‍ 100% വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 55 മിനിറ്റ് എടുക്കും.
Join Our Whats App group

Post A Comment: