ലുധിയാന: നാലു വയസുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. പഞ്ചാബിലെ ഹൊഷിയാർപുരിലാണ് സംഭവം നടന്നത്. യുപി സ്വദേശികളായ രാംജീവന്‍-പ്രീതി ദമ്പതിമാരുടെ മകളായ ഗുന്‍ ഗുനിനാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് സമീപത്തെ മരച്ചുവട്ടില്‍ കുട്ടിയെ ഇരുത്തിയിട്ട് കൃഷിയിടത്തില്‍ ജോലിചെയ്യുകയായിരുന്നു മാതാപിതാക്കള്‍. ഇതിനിടെയാണ് ഏഴോളം തെരുവുനായ്ക്കള്‍ പാഞ്ഞെത്തി കുട്ടിയെ ആക്രമിച്ചത്.
കുട്ടിയെ കടിച്ചുകീറിയ നായ്ക്കള്‍ ഏതാനുംദൂരത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. കരച്ചില്‍ കേട്ടെത്തിയ മാതാപിതാക്കളും മറ്റ് തൊഴിലാളികളുമാണ് കുട്ടിയെ രക്ഷിച്ചത്.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ഹൊഷിയാര്‍പുരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, ചികിത്സയിലിരിക്കെ കുട്ടി മരണപ്പെടുകയായിരുന്നു.
Join Our Whats App group

Post A Comment: