തൃശൂർ: വീട്ടിൽ നടത്തിയ ട്യൂഷൻ ക്ലാസിനിടെ വിദ്യാർഥികളോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. തൃശൂർ ചൂണ്ടൽ സ്വദേശിയായ നൗഷാദ് (52) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ ട്യൂഷൻ സെന്‍ററിൽ വച്ചാണ് വിദ്യാർഥിനികൾക്ക് ദുരനുഭവം ഉണ്ടായത്.
കുന്ദംകുളം പൊലീസാണ് പ്രതിയെ പിടികൂടിയത്. അധ്യാപകന്‍റെ ക്രൂരതക്കെതിരെ മൂന്ന് പെണ്‍കുട്ടികളാണ് പൊലീസില്‍ പരാതി നല്‍കിയത്. വിദ്യാർഥികളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ വീട്ടുകാര്‍ വിവരം ചോദിച്ചതോടെയാണ് പീഡനം പുറത്തറിയുന്നത്.
ക്ലാസ് എടുക്കുന്നതിനിടെ പ്രതി വിദ്യാര്‍ത്ഥികളുടെ ശരീരഭാഗങ്ങളില്‍ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമം നടത്തിയെന്നും കുട്ടികള്‍ വീട്ടുകാരോട് വെളിപ്പെടുത്തി.
പിന്നാലെ വിദ്യാർഥികള്‍ക്കൊപ്പം സ്റ്റേഷനിലെത്തി രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റ് കുട്ടികളെയും ഇയാള്‍ ഉപദ്രവിച്ചിരുന്നോ എന്നതടക്കം പരിശോധിക്കുമെന്നും കുന്നംകുളം പൊലീസ് അറിയിച്ചു.
Join Our Whats App group

Post A Comment: