www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2022) Idukki (1940) Mostreaded (1617) Crime (1502) National (1257) Entertainment (858) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (36) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മുംബൈ സമരത്തിലെ ചുണക്കുട്ടി; ആരാണ് റിയ ആഹിർ

who-is-riya-ahir
Share it:



ന്യൂഡെൽഹി: സമരക്കാരെ അറസ്റ്റ് ചെയ്‌തുകൊണ്ടുപോകാനൊരുങ്ങിയ പൊലീസ് വാഹനം ഒറ്റക്കൈകൊണ്ട് തടഞ്ഞ് നെഞ്ചുവിരിച്ചു നിന്ന വനിതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഡെൽഹിയിലെ സമരത്തിലെ ധീരവനിതയായി വിശേഷിപ്പിക്കപ്പെട്ട റിയ അഹിറാണ് ഈ താരം. 

നീറ്റ് പരീക്ഷാവിവാദത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ വാനില്‍ കയറ്റിക്കൊണ്ടുപോകാന്‍ തുടങ്ങിയപ്പോഴാണ് റിയ ഓടിയെത്തിയത്. കോരിച്ചൊരിയുന്ന മഴയില്‍ ചുറ്റുമുള്ളതൊന്നും നോക്കാതെ തലയില്‍ തൊപ്പിയും ഹ്യൂഡിയുമിട്ട് റിയ വാനിന് മുന്നില്‍ നെഞ്ചും വിരിച്ച് നിന്നു. 

വാഹനത്തില്‍ കൈക്കുത്തി നിന്ന് റിയ ആസാദി മുദ്രാവാക്യം മുഴക്കിയതോടെ അവിടെ ഉണ്ടായിരുന്നവര്‍ ആവേശത്തോടെ ഏറ്റുവിളിക്കുകയും അവര്‍ക്കൊപ്പം ചേരുകയും ചെയ്തു. ഒടുവില്‍ പൊലീസിന് പ്രതിഷേധക്കാരെ മോചിപ്പിക്കേണ്ടി വന്നു. 

വിദ്യാര്‍ഥിയല്ലെങ്കിലും അവര്‍ക്കൊപ്പം നിലകൊള്ളുന്നെന്ന് റിയ പ്രതികരിച്ചു. റിയയുടെ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഒട്ടേറെപ്പേരാണ് ഇവരെ ചുണക്കുട്ടി എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയത്.

നടിയും മോഡലും ഇന്‍ഫ്ലുവന്‍സറുമായ റിയ അഹിറിന് ഇന്‍സ്റ്റഗ്രാമില്‍ ഒരുലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട്. ദില്‍ബര എന്ന സംഗീത ആല്‍ബത്തിലാണ് അവസാനം അഭിനയിച്ചത്. ഇതിനുപുറമെ സ്വന്തമായി വസ്ത്രങ്ങള്‍ കൈകൊണ്ട് നിര്‍മിച്ച് വില്‍ക്കുന്ന റിയാസത് എന്ന ബ്രാന്‍ഡിന്‍റെ ഉടമകൂടിയാണ്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:
Next
This is the most recent post.
Previous
Older Post

National

Post A Comment:

Portable Mini Air Cooler Fan with LED Light