തിരുവനന്തപുരം: ഓർഡർ ചെയ്‌ത അടിവസ്ത്രം മാറി വന്ന സംഭവത്തിൽ യുവതിക്ക് 5000 രൂപ പിഴ കൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയാണ് ഫെയ്സ് ബുക്കിലെ പരസ്യം കണ്ട് ഫ്രണ്ട് ഓപ്പൺ ബ്രാ ഓർഡർ ചെയ്‌തത്. 2.09.2024-നാണ് യുവതി ഓർഡർ നൽകിയത്. ക്യാഷ് ഓണ്‍ ഡെലിവറി ആയി 799 രൂപയും നൽകി.
പാക്കറ്റ് പൊട്ടിച്ചു നോക്കിയ യുവതി കണ്ടത് ഫ്രണ്ട് ഓപ്പണ്‍ ബ്രായ്ക്ക് പകരം ബാക് ഓപ്പണ്‍. പരസ്യത്തില്‍ മൂന്നെണ്ണമുള്ള പായ്ക്ക് എന്ന് പറഞ്ഞിരുന്നതെങ്കിലും കിട്ടിയത് രണ്ടെണ്ണം മാത്രം. രണ്ടിന്‍റെയും അളവുകള്‍ വ്യത്യസ്തവും യുവതിക്ക് ഉപയോഗിക്കാനാവാത്തതും.
ഇതേതുടര്‍ന്ന്, വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി പരാതി നൽകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് യുവതി തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ മുമ്പാകെ യുവതി തനിക്ക് കിട്ടിയ ഇന്‍വോയ്സും അയച്ചുകിട്ടിയ സാധനങ്ങളുടെ ചിത്രങ്ങളും തെളിവായി ഹാജരാക്കി.
തെളിവുകള്‍ പരിശോധിച്ച കമ്മീഷന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സേവനത്തില്‍ വീഴ്ച വരുത്തി എന്ന് കണ്ടെത്തി. എതിര്‍ കക്ഷിയുടെ സേവനത്തിലെ വീഴ്ച മൂലം പരാതിക്കാരിക്ക് മനോവ്യഥയും സാമ്പത്തിക നഷ്ടവുമുണ്ടായി. ആയതിനാല്‍ എതിര്‍കക്ഷി പരാതിക്കാരിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരം കൊടുക്കാന്‍ ബാധ്യസ്ഥമാണ്- കമ്മീഷന്‍ പറഞ്ഞു.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനോട് പരാതിക്കാരിയില്‍ നിന്ന് വാങ്ങിയ 799 രൂപ തിരിച്ചു നല്‍കാനും 5,000 രൂപ നഷ്ടപരിഹാരമായി നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു. കൂടാതെ കോടതിച്ചെലവായി 2,500 രൂപയും നല്‍കണം. ഒരു മാസത്തിനുള്ളില്‍ കൊടുത്തില്ലെങ്കില്‍ റീഫണ്ട് തുകയ്ക്കും നഷ്ടപരിഹാരത്തിനും കൊടുക്കുന്ന തീയതി വരെ ഒൻപതു ശതമാനം വാര്‍ഷിക പലിശ കൂടി നല്‍കണമെന്നും ഉത്തരവിലുണ്ട്.
ജില്ലാ കമ്മീഷന്‍ പ്രസിഡന്‍റ് പി.വി. ജയരാജന്‍, അംഗങ്ങളായ പ്രീതാ ജി. നായര്‍ വിജു വി.ആര്‍. എന്നിവരുടെ ബെഞ്ചാണ് കേസ് കേട്ടത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം പ്രതിനിധികള്‍ കോടതിയില്‍ കോടതിയില്‍ ഹാജരാവാഞ്ഞതിനാല്‍ എക്‌സ്-പാര്‍ട്ടി ആയാണ് കേസ് നടന്നത്. യുവതിക്ക് വേണ്ടി ഹാജരായത് അഡ്വക്കേറ്റ് ശ്രീവരാഹം എന്‍.ജി. മഹേഷ്, അഡ്വക്കേറ്റ് ഷീബ ശിവദാസന്‍ എന്നിവർ ഹാജരായി.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: