ബാഗ്പത്: മതിലുചാട്ടമെന്ന് കേട്ടുകേൾവിയുണ്ടെങ്കിലും ഇത്തരം ഒരു മതിൽ ചാട്ടം ആരും കണ്ടിട്ടുണ്ടാവില്ല. ഉത്തർപ്രദേശിൽ നിന്നാണ് വൈറലായ ഒരു മതിൽചാട്ട വീഡിയോ പുറത്തു വന്നത്. കാമുകനുമൊത്ത് ഹോട്ടലിൽ മുറിയെടുത്ത യുവതി, ഭർത്താവും കൂട്ടരും പിടികൂടാനെത്തിയതോടെ 12 അടിയോളം ഉയരമുള്ള മതിൽ ചാടിക്കടന്ന വീഡിയോയാണ് വൈറലാകുന്നത്.
ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലെ ബറാവുത്ത് പട്ടണത്തിലാണ് സംഭവം. അതേസമയം കാമുകനെ ഹോട്ടല്‍ മുറിയില്‍ നിന്ന് പിടികൂടി പൊലീസിനെ ഏല്‍പിച്ചു. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച ബറാവുത്തിലെ ചപ്രൗളി റോഡിലുള്ള ഒരു ഹോട്ടലിലാണ് സംഭവം. സ്ത്രീ തന്‍റെ കാമുകനെന്ന് ആരോപിക്കപ്പെടുന്ന ശോഭിത്തിനൊപ്പം ഹോട്ടലില്‍ മുറിയെടുത്തതായി പൊലീസ് പറഞ്ഞു. താമസിയാതെ, ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പിന്തുടര്‍ന്ന് സ്ഥലത്തെത്തി. ഭര്‍ത്താവും ബന്ധുക്കളും എത്തിയെന്ന് അറിഞ്ഞതോടെ യുവതി പരിഭ്രാന്തയായി. പിന്നാലെ ഏകദേശം 12 അടി ഉയരമുള്ള ഹോട്ടല്‍ മേല്‍ക്കൂരയില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായി. തുഗാന ഗ്രാമത്തിലെ ഒരു യുവാവാണ് ഹോട്ടല്‍ വാടകയ്ക്ക് നടത്തിയിരുന്നത്, അയാളെയും ചോദ്യം ചെയ്തുവരികയാണ്. ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, തുടര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബറാവുത്ത് കോട്വാലി എസ്എച്ച്ഒ മനോജ് കുമാര്‍ ചാഹല്‍ പറഞ്ഞു.
കകോര്‍ ഗ്രാമത്തിലെ യുവാവുമായി 2019ലായിരുന്നു യുവതിയുടെ വിവാഹം. ദമ്പതികള്‍ക്ക് ഒരു മകനുമുണ്ട്. വിവാഹത്തിന് മുമ്പ് ഭാര്യ നിരവധി പുരുഷന്മാരുമായി ബന്ധത്തിലായിരുന്നുവെന്നും അതിനുശേഷം ബന്ധം തുടര്‍ന്നിരുന്നുവെന്നും ഭര്‍ത്താവ് ആരോപിച്ചു.
पत्नी OYO में प्रेमी के साथ उच्च स्तर की सेवाएं ले रही थी
— Mohit Kumar (@Mohiteksoch) June 17, 2025
अचानक पुलिस ने दरवाजे की घंटी बजाई तो मैडम पीछे के दरवाजे से छत से कूद गई
फिलहाल पुलिस ने पति के कहने पर महिला को गिरफ्तार कर लिया है और जमके प्यार भी किया है
मामला बागपत जिले के बडोत क्षेत्र का #Bagpat pic.twitter.com/T6yNY1IC52
Join Our Whats App group
Post A Comment: